ലക്ഷദ്വീപിലെ വായ്‌മൊഴിയായ ‘ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. മലയാള സിനിമയില്‍ ആദ്യമായാണ് ജസരി ഭാഷയില്‍ ഒരു ഗാനം എത്തുന്നത്. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്‌ളഷിലൂടെയാണ് ഗാനം പുറത്തുവന്നത്.
പി ആര്‍ സുമേരന്‍
കൊച്ചി: ലക്ഷദ്വീപിലെ വായ്‌മൊഴിയായ ‘ജസരി’ ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. മല യാള സിനിമയില്‍ ആദ്യമായാണ് ജസരി ഭാഷയില്‍ ഒരു ഗാനം എത്തുന്നത്. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്‌ളഷിലൂടെയാണ് ഗാനം പുറത്തുവന്നത്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഈ ഗാനം ആലപിച്ചത് ലക്ഷദ്വീപ് നിവാസിയായ ഷെഫീക്ക് കില്‍ത്താ
നാടോടി പാരമ്പര്യ ഈണങ്ങളില്‍ ഒഴുകിയെത്തുന്ന ഈ ഗാനം സംഗീ താസ്വാദകര്‍ക്കിടയില്‍ ഏറെ ഹരം കൊള്ളിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ അഭിനയചക്രവര്‍ത്തി ഡോ.വിഷ്ണുവര്‍ദ്ധനന്റെ 72 ാം ജന്മ ദിനത്തോ ടനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ് ക്കാരങ്ങള്‍ ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്‌ളഷിന് ലഭിച്ചിരുന്നു.
ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ ത്താന ഒരുക്കിയ ഫ്‌ളഷിന് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സൂപ്പര്‍ താരനി രയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്‌ളഷിന് ലഭിച്ചത്. ലക്ഷദ്വീപിന്റെ ഭൂപ്രകൃ തി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്‌ളഷ് ലക്ഷദ്വീപിന്റെ കഥ പറയുന്ന ചിത്രമാണ്. കലാമൂല്യ വും ജനപ്രിയവുമായ ചിത്രവുമാണ്. ലക്ഷദ്വീപിന്റെ വശ്യസുന്ദരമായ സൗന്ദര്യം ഒപ്പിയെടുത്ത സിനി മയാണ്, ഇത്രയും ദൃശ്യഭംഗിയോടെ ഒരു ചിത്രവും ലക്ഷദ്വീപില്‍ ഇതുവരെ ചിത്രീകരിച്ചിട്ടില്ല.
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്‌ളഷ് ചിത്രീകരിച്ചിരിക്കുന്ന ത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാ പാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ളഷിന്റെ ക്യാമറ കെ ജി രതീ ഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍,
പി ആര്‍ ഒ- പി ആര്‍ സുമേരന്‍. 9446190254
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.