Breaking News

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; സൈനിക വാഹനത്തിന് നേരെ ആക്രമണം, ജവാന് വീരമൃത്യു, നാലു ഭീകരരെ വധിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു സന്ദര്‍ശനത്തിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ ക്കെ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെ ജമ്മുവിലെ കരസേന കേന്ദ്രത്തിന് സമീപമാണ് ഏറ്റുമു ട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു സന്ദര്‍ശനത്തിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെ ജമ്മുവിലെ കരസേന കേന്ദ്രത്തി ന് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു. ഗുരുതരമാ യി പരിക്കേറ്റ രണ്ട് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജമ്മുവിലെ സുന്‍ജ്വാന്‍ കന്‍ോണ്‍മെന്റ് മേഖലയില്‍ തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനി ടെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ നാലു തീവ്രവാദികളെ വധി ച്ചു. 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസിനെ ആക്രമിക്കാനാണ് ഭീകരര്‍ പദ്ധതിയിട്ടതെന്ന് സിഐഎസ്എഫ് അറിയിച്ചു. ശക്തമായ പ്രത്യാക്രമണത്തില്‍ ഭീകരര്‍ സ്ഥലത്ത് നിന്ന് കടന്നുകളയു കയായിരുന്നു.

തീവ്രവാദികളുടെ ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് ജീവന്‍ നഷ്ടമായതായും സിഐ എസ്എഫ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതര മാണ്. അതേസമയം സുന്‍ജ്വാനില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മണിക്കൂറുകളായി തുടരുന്ന ഏറ്റുമുട്ടലിനിടെ നാല് ഭീകരരെ വധിച്ചു. ഭീകരരു ടെ ആക്രമണത്തില്‍ കൂടുത ല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ എത്തുന്നത്. ഞായറാ ഴ്ചയാണ് അദ്ദേഹം കശ്മീരില്‍ എത്തുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.