ദുബൈ: ജനുവരിയിൽ രാജ്യത്ത് കഴിഞ്ഞ മാസത്തെ പെട്രോൾ, ഡീസൽ വില തുടരും. ഇന്ധന വിലനിർണയ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഡിസംബറിൽ നവംബറിനെ അപേക്ഷിച്ച് പെട്രോളിന് 13 ഫിൽസ് കുറഞ്ഞപ്പോൾ ഡീസലിന് ഒരു ഫിൽസ് കൂടിയിരുന്നു. ഡിസംബറിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.61 ദിർഹമും സ്പെഷൽ 95 പെട്രോളിന് 2.50 ദിർഹമും ഇപ്ലസ് പെട്രോളിന് 2.43 ദിർഹമുമാണ് നിരക്ക്.
ഡീസൽ വില 2.68 ദിർഹമായിരുന്നു. ഇത് ജനുവരിയിലും തുടരും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് യു.എ.ഇ ഇന്ധന വില നിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്. ഓരോ മാസവും രാജ്യത്ത് ചെറിയ മാറ്റം എല്ലാ മാസങ്ങളിലെ വിലയിലുണ്ടാകാറുണ്ട്. ഒരേ വില അടുത്തടുത്ത മാസങ്ങളിലുണ്ടാകുന്നത് അപൂർവമാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.