Breaking News

കാറ്റ്, മൂടൽമഞ്ഞ്, തണുപ്പ് ; ഇനിയുള്ള ദിനങ്ങളിൽ ഖത്തറിൽ ശൈത്യമേറും.

ദോഹ : ഖത്തറിൽ ഇന്നു മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില  ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. വാരാന്ത്യം വരെ കനത്ത കാറ്റ് തുടരും. ഇക്കാലയളവിൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മപ്പെടുത്തി. ഇന്ന്  രാവിലെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുറായനയിൽ ആണ്–17 ‍ഡിഗ്രി സെൽഷ്യസ്. അൽ കരാന, ദോഹ എന്നിവിടങ്ങളിൽ 20 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇന്നലെ രാവിലെ അബു സമ്രയിൽ 14 ഡിഗ്രി സെൽഷ്യസും  ദോഹയിൽ 19 ഡ‍ിഗ്രി സെൽഷ്യസുമായിരുന്നു  താപനില. ഇന്ന് ചിലയിടങ്ങളിൽ കനത്ത കാറ്റിനെ തുടർന്ന് പൊടിയും ഉയർന്നിട്ടുണ്ട്. താരതമ്യേന തണുപ്പ് കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കി.  
ശൈത്യകാലത്തിന്റെ രണ്ടാം മാസത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നത്. വർഷത്തിലെ ഏറ്റവും തണുപ്പേറിയ മാസമാണിത്. കനത്ത കാറ്റിനൊപ്പം ജനുവരി രണ്ടാമത്തെ ആഴ്ചയോടെ മഴ പെയ്യും. മാസം പകുതി എത്തുമ്പോഴേക്കും മൂടൽ മഞ്ഞും കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ജനുവരിയിലെ പ്രതിദിന ശരാശരി താപനില 17.7 ഡിഗ്രി സെൽഷ്യസ് ആണ്.  ജനുവരി മാസങ്ങളിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ  താപനിലയിൽ ഏറ്റവും കുറഞ്ഞത് 1964 ൽ ആണ്–3.8 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കൂടുതൽ 2015 ലും –32.4 ഡിഗ്രി സെൽഷ്യസ്. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.