News

ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: രമേശ് ചെന്നി്ത്തല

തിരുവനന്തപുരം: രാജസ്ഥാനില്‍  ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ   സര്‍ക്കാരിനെ അട്ടിമറിക്കാന്‍   കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  ഭരണഘടനയുടെ സംരക്ഷകനാകേണ്ട  ഗവര്‍ണ്ണറെ ഉപയോഗിച്ച് ഭരണഘടനയുടെ  അടിസ്ഥാന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ബി  ജെ പി  ശ്രമിക്കുകയാണ്.   ഹൈക്കോടതിയും ഗവര്‍ണ്ണറുടെ ഓഫീസുമെല്ലാം ഉന്നതമായ ഭരണഘടനാസ്ഥാപനങ്ങളാണ്. നിയമസഭാ സമ്മേളനം  വിളിക്കണമെന്ന  രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയ  ഗവര്‍ണ്ണറുടെ  നപടി ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശത്തില്‍ ഇടപെടാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ല.  ജനാധിപത്യ സ്ഥാപനങ്ങളുടെ കാവലാളായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണ്ണര്‍ അവയുടെ  അന്തകനായി മാറുന്നത്   വലിയ ദുരന്തമാണെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.
മണിപ്പൂര്‍ , കര്‍ണ്ണാടക, മധ്യപ്രദേശ് തുടങ്ങിയ   സംസ്ഥാനങ്ങളില്‍  ജനങ്ങള്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെ  ഭരണഘടനാതീത മാര്‍ഗങ്ങള്‍ ഉപയോഗിച്ച്   കേന്ദ്രം ഭരിക്കുന്ന ബി ജെ പി  സര്‍ക്കാര്‍   അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ രാജസ്ഥാനിയും അതേ മാര്‍ഗം അവര്‍ അവലംബിക്കുകയാണ്. ഇതിനെതിരെയുള്ള അതിശക്തമായ  പ്രതിഷേധത്തിനാണ്  രാജ്യം സാക്ഷ്യം വഹിക്കുന്നത്.  കോവിഡ് 19 ന്റെ മഹാമാരിയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര  സര്‍ക്കാരും പ്രധാനമന്ത്രിയും   ഇപ്പോള്‍   ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനാണ്   ശ്രമിക്കുന്നതെന്നും  രമേശ് ചെന്നിത്തില കുറ്റപ്പെടുത്തി.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.