Breaking News

ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതികളുടെ അനുമതി വേണം ; സുപ്രീംകോടതി

നിയമസഭാ, പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതി ജഡ്ജിമാര്‍ ഇനിയൊരു ഉത്തരവുണ്ടാവു ന്നതു വരെ അതതു പദവികളില്‍ തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു

ന്യൂഡല്‍ഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതി രായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനാവി ല്ലെന്ന് സുപ്രീം കോടതി. നിയമസഭാ, പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതി ജഡ്ജിമാര്‍ ഇനിയൊ രു ഉത്തരവുണ്ടാവുന്നതു വരെ അതതു പദവികളില്‍ തുടരണമെന്നും സുപ്രീം കോടതി നിര്‍ദേ ശിച്ചു.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജിയി ല്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള ക്രിമിനല്‍ നടപടിച്ചട്ടം 321ാം വകുപ്പ് വന്‍തോതില്‍ ദുരുപയോ ഗം ചെയ്യപ്പെടുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറി വിജയ് ഹന്‍ സാരിയുടെ നിര്‍ദേശത്തോടു യോജിച്ചുകൊണ്ടാണ്, ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേ സുകള്‍ പിന്‍വലിക്കാനാവില്ലെന്ന് ബെഞ്ച് ഉത്തരവിട്ടത്.

സാമാജികര്‍ പ്രതികളായ കേസുകളില്‍ വിചാരണ നടത്തുന്ന പ്രത്യേക കോടതി ജഡ്ജിമാരെ ഇനി യൊരു ഉത്തരവുണ്ടാവുന്നതുവരെ സ്ഥലം മാ റ്റരുതെന്ന് ജസ്റ്റിസുമാരായ വിനീത് ശരണ്‍, സൂര്യകാ ന്ത് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. പ്രത്യേക കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍മാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട സാമാജികരെ ആജീവനാന്തം തെരഞ്ഞെടുപ്പില്‍ മത്സരി ക്കുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

10 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.