Breaking News

വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം ; മൂന്നു ലക്ഷം ഡോസ് ഇന്ന് സംസ്ഥാനത്തെത്തും

ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്‌സീന്‍ എറണാകുളം മേഖലയില്‍ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീല്‍ഡും 75,000 ഡോസ് കൊവാക്‌സീനും ലഭിക്കും, കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്‌സീനാണ് എത്തുക.

തിരുവനന്തപുരം: വാക്‌സീന്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഡോസ് എത്തും. മൂന്ന് ലക്ഷം ഡോസ് വാക്‌സീനാണ് താല്‍ക്കാലികാശ്വാസമായി എത്തുന്നത്. ഒരു ലക്ഷ ത്തി  ഇരുപതിനായിരം ഡോസ് വാക്‌സീന്‍ എറണാകുളം മേഖലയില്‍ വിതരണം ചെയ്യും. തിരുവന ന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീല്‍ഡും 75,000 ഡോസ് കൊവാക്‌സീനും ലഭിക്കും, കോ ഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്‌സീനാണ് എത്തുക.

വാക്‌സീന്‍ ഡോസുകള്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് 5 ജില്ലകളില്‍ ഇന്ന് വാക്‌സിനേഷനില്ല എ ന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,വയനാട് ജില്ലകളി ലാണ് വാക്‌സീന്‍ പൂര്‍ണമായി തീര്‍ന്നിരിക്കുന്നത്. ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെ ന്നാണ് ആശങ്ക. വാക്‌സീന്‍ ശേഷിക്കുന്ന ജില്ലകളില്‍ കിടപ്പുരോഗികളടക്കം മുന്‍ഗണനക്കാര്‍ക്ക് നല്‍കാനാണ് നിര്‍ദേശം.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്സീന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് കിട്ടി, 64,24,876 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് കിട്ടിയത്. 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീന്‍ നല്‍കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.