അഞ്ച് വര്‍ഷത്തെ മൗനത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലു മായി നടി ഭാവന. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറ ഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാ ടിയിലാണ് ഭാവന അനുഭവങ്ങള്‍ തുറന്നു പറയുന്നത്
ആക്രമണം നേരിട്ട ശേഷം തന്റെ ജീവിതം മാറി മറഞ്ഞു. ഇര യെന്ന പേരിട്ട് മുഖ്യധാരയില്‍ നിന്നും തന്റെ പേര് തന്നെ അപ്ര ത്യക്ഷമായത്, സിനിമാ മേഖലയില്‍ നിന്നു ണ്ടായ മോശം പ്രതിക രണങ്ങളും പിന്തുണ യും തുടങ്ങിയ വിഷയങ്ങള്‍ ഭാവന സം സാരിച്ചു.
തെറ്റായ പ്രചാരണങ്ങള്‍ വളരെയധികം വേദനിപ്പിച്ചു
അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരു ന്നെന്നും ഭാവന പറഞ്ഞു.സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങള്‍ വളരെയധികം വേദനി പ്പിച്ചു. ഇന്‍സ്റ്റ ഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേര്‍ പിന്തു ണയറി ക്കുകയും ചെയ്തിരുന്നു. ഞാന്‍ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു.
ഇരയല്ല അതിജീവിതയാണെന്ന് തിരിച്ചറിയുന്നു
പലപ്പോഴും ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്. 2017 ഫെബ്രു വരിയില്‍ നടന്ന സംഭവത്തില്‍ 2020ല്‍ വി ചാരണ ആരംഭിച്ചു. കോടതിയില്‍ പോയ 15 ദിവസങ്ങള്‍ വളരെ ട്രോമാറ്റിക് ആയിരുന്നു. അവസാനത്തെ ഹിയറിങ് കഴിഞ്ഞ് പുറത്തി റങ്ങിയപ്പോള്‍ ഇരയല്ല അതിജീവിതയാണെന്ന് തിരിച്ചറിയുകയായിരുന്നു. എന്റെ കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു. കള്ളക്കേസ് എന്ന് വരെ അപ വാദപ്രചാരണമുണ്ടായി. ചിലര്‍ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോള്‍ വല്ലാതെ തകര്‍ന്നുപോയി- ഭാവന പറയുന്നു.
ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പ്രചരിപ്പിച്ചു
ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത്
പലരും മലയാള സിനിമയില്‍ അവസരം നിഷേധിച്ചു
പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടു ണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്ക ളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. പക്ഷെ ആ സി നിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വന്ന് ഒന്നും സംഭ വിക്കാ ത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് ഭയമായിരുന്നു. എന്റെ മനസ്സ മാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്
‘ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം,
ഫലം നോക്കാതെ പോരാടും’
ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം. ഫലം നോക്കാതെ പോരാടും. നേരിട്ട ലൈംഗിതാതി ക്രമങ്ങളെ പറ്റി നിരവധിപേര്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. അത് വളരെ ഞെട്ടിക്കുന്നതും ദുഖകരവുമായിരുന്നു. ഞാന്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നത് ശരിയായ തീരുമാനമാണെന്ന് എനിക്ക് വ്യക്തമാണ്. വിജയം കാണുന്നതുവരെ കേ സുമായി മുന്നോട്ട് പോകുമെന്നും തന്റെ കുടുംബത്തിന്റേയും ജനങ്ങളുടേയും പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.