Breaking News

ചരിത്ര വിജയം വീടുകളില്‍ ആഘോഷമാക്കി ഇടതു മുന്നണി ; നേതാക്കളും പ്രവര്‍ത്തകരും ആഘോഷത്തിന്റെ ഭാഗമായി

ചരിത്ര വിജയാഘോഷത്തില്‍ ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ കുടുംബസമേതമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ആഘോഷിച്ച് ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും. പ്രവര്‍ത്തകരും നേതാക്കളും വീടുകളില്‍ ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പങ്കുവച്ചു. രാത്രി ഏഴിന് വീടുകളില്‍ ദീപം തെളിയിച്ചാണ് ഭരണത്തു ര്‍ച്ച ആഘോഷമാക്കിയത്. പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ച് കുടുംബാംഗങ്ങള്‍ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിന്റെ ഭാഗമായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിജയദിനാഘോഷം.തെരുവില്‍ ഇറങ്ങിയുള്ള ആള്‍ക്കൂട്ടങ്ങളുടെ ആഘോഷം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ കുടുംബസമേതമാണ് ആഘോഷത്തില്‍ പങ്കെ ടുത്തത്. ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദം. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ തൃശൂരിലെ വീട്ടിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃ ഷ്ണന്‍ എകെജി സെന്ററിലും ദീപം തെളിയിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുത്തു. മുന്‍ മന്ത്രി ഇപി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കെകെ ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 ലേതിനെക്കാളും പകിട്ടോടെയായിരുന്നു ഇത്തവ ണത്തെ എല്‍ഡിഎഫ് വിജയം. ഭരണമുന്നണിയെന്ന തലത്തില്‍ വെല്ലുവിളികള്‍ നേരിട്ടും ഒന്നൊ ന്നായി വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ അതിജീവിച്ചും തുടര്‍ഭരണത്തിലേക്ക് കടന്നിരിക്കുകയാണ് എല്‍ഡിഎഫ്.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.