ദോഹ : ഖത്തറിൽ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് സ്വകാര്യ ആരോഗ്യപരിചരണ സെന്ററിലെ 2 യൂണിറ്റുകൾ അടച്ചുപൂട്ടി. പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെയാണ് നടപടി. രാജ്യത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ലേസർ, ഹൈഡ്രാഫേഷ്യൽ യൂണിറ്റുകളാണ് അടച്ചത്. ലേസർ യൂണിറ്റിലെ നഴ്സിങ് ജീവനക്കാർ മെഡിക്കൽ കൺസൽറ്റേഷനോ ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെയാണ് രോഗികൾക്ക് ചികിത്സ നടത്തിയിരുന്നതെന്ന് ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തി. മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് ഹൈഡ്രാഫേഷ്യൽ യൂണിറ്റിലെ ഡോക്ടർമാർ ചികിത്സയും സേവനങ്ങളും നടത്തിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരെ നിയമ, ഭരണപരമായ നടപടികൾ കൈക്കൊള്ളും. അതേസമയം ആരോഗ്യ കേന്ദ്രത്തിന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.