ദോഹ : ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനാൽ ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും ഈ വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. വ്യാഴാഴ്ച മുതൽ ഡിസംബർ ഒന്ന് വരെയാണ് പ്രവർത്തന സമയം നീട്ടിയിരിക്കുന്നത്. ദോഹ മെട്രോയും ലുസെയ്ൽ ട്രാമും 29ന് ഉച്ചയ്ക്ക് 12.00 മുതൽ പിറ്റേന്ന് പുലർച്ചെ 2.00 വരെയും 30ന് പുലർച്ചെ 5.30 മുതൽ അടുത്ത ദിനം പുലർച്ചെ 1.00 വരെയും ഡിസംബർ ഒന്നിന് രാവിലെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ 2.00 വരെയുമാണ് സർവീസ് നടത്തുക. മെട്രോ ലിങ്ക് ഫീഡർ ബസ് ആയ എം–311 28ന് സ്പോർട്സ് സിറ്റി സ്റ്റേഷന് പകരം അൽ സുഡാൻ സ്റ്റേഷൻ, ഷെൽറ്റൽ ഒന്നിൽ നിന്നും എം–317 അൽ അസീസിയ സ്റ്റേഷൻ, ഷെൽറ്റർ രണ്ടിൽ നിന്നുമായിരിക്കും സർവീസ് നടത്തുക. മെട്രോയുടെ ടാക്സി സേവനമായ മെട്രോ എക്സ്പ്രസിന്റെ സ്പോർട്സ് സിറ്റി, അൽ വാബ് സ്റ്റേഷൻ സേവനങ്ങൾക്കു പകരം അൽ വാബ് ക്യുഎൽഎം സ്റ്റേഷനിൽ നിന്നാകും ലഭിക്കുക.
ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ 28 മുതൽ ഡിസംബർ ഒന്ന് വരെയാണ് നടക്കുന്നത്. 28ന് വൈകിട്ട് 7.00ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ബാർസലോണ, റയൽ മഡ്രിഡ് സൂപ്പർതാരങ്ങളുടെ ലജൻഡ്സ് എൽ ക്ലാസിക്കോ മത്സരവുമാണ് നടക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.