Breaking News

ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ: സൗദി ആരോഗ്യ രംഗത്ത് മാനസികാരോഗ്യ, ഡേ സർജറി പദ്ധതികൾ.

റിയാദ് : ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പങ്കുവയ്ക്കുന്ന ഏറ്റവും വലിയ വേദികളിൽ ഒന്നായ ഗ്ലോബൽ ഹെൽത്ത് എക്‌സിബിഷനിൽ സൗദിയുടെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന പദ്ധതികൾ അനാവരണം ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്. സൗദിയിലെ പ്രാഥമിക ആരോഗ്യ മേഖല ശക്തമാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അൽകൽമ, ഡേ സർജറി ശൃംഖലയായ ബുർജീൽ വൺ പദ്ധതികളാണ് ഗ്രൂപ്പ് അനാവരണം ചെയ്തത്. കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങി രാജ്യമെമ്പാടും 28 കേന്ദ്രങ്ങൾ തുറന്ന ‘ഫിസിയോതെറാബിയ നെറ്റ്‌വർക്കിന്’ പിന്നാലെയാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കാനുള്ള ഗ്രൂപ്പിന്റെ തീരുമാനം. 
സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജലുമായുള്ള കൂടിക്കാഴ്ചയിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഗ്രൂപ്പിന്റെ ഭാവി പദ്ധതികൾ വിശദീകരിച്ചു. രോഗപ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ മുന്നോട്ട് വയ്ക്കുന്നത്. സ്പെഷലൈസ്ഡ് പ്രൈമറി സെന്ററുകൾ,  ഹെൽത്ത് റിസ്ക് മാനേജ്‌മന്റ് എന്നിവ മൂല്യാധിഷ്ഠിത പരിചരണവുമായി  സമന്വയിപ്പിച്ചു അടുത്ത ദശകത്തിനുള്ളിൽ മിഡിൽ ഈസ്റ്റിലെ 30 ദശലക്ഷം രോഗികളിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം.  
അതേസമയം സൗദിയിലെ ആംബുലേറ്ററി കെയറിനുള്ള പരിഹാരമാണ് ബുർജീലിന്റെ ഡേ സർജറി സെന്ററുകളുടെ പ്രത്യേക ശൃംഖലയായ  ബുർജീൽ വൺ. ഉയർന്ന നിലവാരമുള്ള ചികിത്സ ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും എന്നതാണ് പ്രത്യേകത. ഓങ്കോളജി, അഡ്വാൻസ്ഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി തുടങ്ങിയ പ്രധാന സ്പെഷാലിറ്റികളിലുടനീളം മിനിമലി ഇൻവെയ്‌സിവ്  സർജിക്കൽ രീതികൾ ഈ കേന്ദ്രങ്ങൾ നൽകും. റോബോട്ടിക്സും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ബുർജീൽ വൺ രോഗികൾക്ക് ദീർഘകാല ആശുപത്രി വാസത്തിന്റെ ആവശ്യമില്ലാതെ തന്നെ ലോകോത്തര പരിചരണം ലഭ്യമാക്കും. 2025-ഓടെ റിയാദിൽ തുറക്കുന്ന ആദ്യത്തെ രണ്ട് ബുർജീൽ വൺ സെന്ററുകളിൽ ലഭ്യമാകുന്ന അത്യാധുനിക സാങ്കേതികവിദ്യകളും സേവനങ്ങളും ചടങ്ങിൽ സന്ദർശകർക്ക് പരിചയപ്പെടുത്തി.
‘മേക്കിങ് സ്പേസ് ഫോർ ഇന്നൊവേഷൻ’എന്ന പ്രമേയത്തിൽ ഗ്ലോബൽ ഹെൽത്തിൽ പങ്കെടുക്കുന്ന ബുർജീൽ ഹോൾഡിങ്‌സിന്റെ ബൂത്തിൽ സഹമന്ത്രിമാരും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുമടക്കം ഒട്ടേറെ പേരാണ് ചർച്ചകൾക്കായെത്തിയത്.  പ്രാഥമിക ആരോഗ്യ മാതൃകയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൗദിയുടെ വിഷൻ 2030നോട്‌  ചേർന്ന് നിൽക്കുന്നവയാണ് ബുർജീലിന്റെ പുതിയ പദ്ധതികൾ.
എക്സിബിഷനിൽ പങ്കെടുക്കുന്നവർക്ക് ബുർജീലിന്റെ ബൂത്തിൽ ഏറ്റവും പുതിയ ഫിസിയോതെറാപ്പി ഉപകരണങ്ങൾ പരിചയപ്പെടാനും അവസരം ലഭിച്ചു. ഇതോടൊപ്പം ഫീറ്റൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഓങ്കോളജി, പീഡിയാട്രിക്സ്, ഹൃദയ സംബന്ധമായ പരിചരണം തുടങ്ങി സങ്കീർണ പരിചരണ മേഖലയിലുള്ള സേവനങ്ങളും മേളയിൽ ബുർജീൽ പ്രദർശിപ്പിക്കുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.