ദോഹ: ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇന്ന് ദോഹയിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിലാണ് സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയത്. സ്റ്റാർലിങ്ക് കണക്ടിവിറ്റി പ്രയോജനപ്പെടുത്തുന്ന മിഡിലീസ്റ്റിലെ ആദ്യ വിമാനക്കമ്പനിയെന്ന പ്രത്യേകതയോടെയാണ് ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനം ലണ്ടനിലേക്ക് പറന്നത്.
യാത്രക്കാർക്ക് ബോർഡിങ് ഗേറ്റ് മുതൽ തന്നെ അൾട്രാ ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങും. ഇതുമൂലം ആകാശയാത്രക്കിടയിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താം. ബിസിനസ് മീറ്റിങ്ങുകൾ ഉൾപ്പടെയുള്ളവയ്ക്ക് മുടക്കവും ഉണ്ടാകില്ല. ഈ വർഷം അവസാനത്തോടെ ഖത്തർ എയർവേസിന്റെ 12 വിമാനങ്ങളിൽ ഇന്റർനെറ്റ് സംവിധാനം ലഭ്യമാകും.
2025 ൽ ഖത്തർ എയർവേസിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും എയർബസ് 350 വിമാനങ്ങലിലും യാത്രക്കാർക്ക് ഇന്റർനെറ്റ് സൗകര്യം ആസ്വദിക്കാം. എലോൺ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് വിമാനത്തിൽ ലഭ്യമാക്കുന്ന ലോകത്തെ ആദ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.