Breaking News

ഗവര്‍ണറെ ചോദ്യം ചെയ്ത പൊതുഭരണ സെക്രട്ടറിയെ തെറിപ്പിച്ച് അനുനയം ; ഗവര്‍ണര്‍ ഒപ്പിട്ടു, നയപ്രഖ്യാപനത്തിലെ അനിശ്ചിതത്വം നീങ്ങി

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ മുഹ മ്മദ് ആരിഫ്ഖാന്‍. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീ കാരം നല്‍കിയത്

തിരുവനന്തപുരം : അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ മു ഹ മ്മദ് ആരിഫ്ഖാന്‍. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റിയ സര്‍ക്കാര്‍ നടപടി ക്ക് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ നാളെ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരമായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി സംസാരിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാ പന പ്രസംഗത്തിന് അംഗീകാരം നല്‍കിയത്. ജ്യോതിലാലിന് പകരം പൊതുഭരണവകുപ്പിന്റെ ചുമതല ശാരദ മുരളീധരന് നല്‍കി ഉത്തരവിറക്കി.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് നയ പ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നില പാട് അറിയിച്ചത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

മാദ്ധ്യമ പ്രവര്‍ത്തകന്‍ ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ വിയോ ജിപ്പ് രേഖപ്പെടുത്തി പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ കത്തയച്ചിരുന്നു. ഗവര്‍ണര്‍ ഇതിനെതിരെ ശ ക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പേഴ്സണല്‍ സ്റ്റാഫില്‍ ആരെ നിയമിക്കണമെന്ന് തീരുമാനി ക്കാനു ളള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി സ്പീക്കര്‍ എംബി രാജേഷ് നേരിട്ടെത്തി ഗവര്‍ണ റെ ക്ഷണിച്ചത്. എന്നാല്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. ഇതിനൊടു വിലാണ് പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്.

കെ ആര്‍ ജ്യോതിലാല്‍

സമീപകാലത്ത് സര്‍ക്കാരുമായി പല കാര്യങ്ങളിലും ഗവര്‍ണര്‍ പ രസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ട് എത്തിയതിന് പിന്നാലെ മഞ്ഞു രുകയും ചെയ്തിരുന്നു. സര്‍വകലാശാലകളിലെ അനധികൃത നി യമനത്തിലും  ഗവണര്‍ പരസ്യ മായി പ്രതികരിക്കുകയും ചെയ്ത തോടെയാണ്  സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പരസ്യമായി പോ രിന് തുടക്കമായത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.