Home

ഗവര്‍ണര്‍ ബിജെപി-സിപിഎം അവിഹിത രാഷ്ട്രീയത്തിന്റെ ദല്ലാള്‍ : കെ സുധാകരന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി-സിപിഎം അവിഹിത രാഷ്ട്രീയത്തിന്റെ ദല്ലാളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗവര്‍ണര്‍ ആ മഹത്തായ സ്ഥാനത്തിരിക്കാന്‍ യോഗ്യത ഇല്ലാത്തയാളാണ്. ഗവര്‍ണറുടെ അഭിപ്രായങ്ങളും പ്ര ഖ്യാപനങ്ങളും വിശ്വാസ്യ യോഗ്യമല്ലെന്നും നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ വായിക്കുന്ന ന യപ്രഖ്യാപന പ്രസംഗം കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നും കെ സുധാകരന്‍ 

തിരുവനന്തപുരം: കേരളം ഇതുപോലൊരു ഗവര്‍ണറെ ഇതുവരെ കണ്ടിട്ടില്ല. ഗവര്‍ണറുടെ പടപ്പുറപ്പാട് കണ്ടാല്‍ ഭയപ്പെടും.വലിയ കാര്യം പോലെ പറയും,എന്നിട്ട് എല്ലാം അടിയറവ് ചെ യ്യുന്ന രീതിയാണ് ഗവര്‍ ണര്‍ക്ക്. പറയുന്ന എന്തെങ്കിലും കാര്യത്തില്‍ അഭിപ്രായ സ്ഥിരത ഇല്ലാത്തയാളാണ് ഗവര്‍ണറെന്നും ഇത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് അപമാനമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിയോജിപ്പ് അറിയിച്ച ഗവര്‍ണറെ മിനിറ്റുകള്‍ക്കുള്ളില്‍ സര്‍ക്കാ ര്‍ അനുനയിപ്പിക്കുകയായിരുന്നു. പൊതുഭരണ സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റി ശാരദാ മുരളീ ധരന് താല്‍ക്കാലിക ചുമതല നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്  കര്‍ത്തയെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയ മിച്ചതില്‍ വിയോജനമറിയിച്ച സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.