മസ്‌കത്ത് : ഒമാനിലെ പ്രധാന വാണിജ്യ നഗരമായി വളരുന്ന ഖസാഇന്‍ ഇകണോമിക് സിറ്റിയും ബാത്തിന എക്‌സ്പ്രസ്‌വേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് യാത്രയ്ക്കായി തുറന്നു നല്‍കി. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് പുതിയ പാതയൊരുക്കിയത്. ലോജിസ്റ്റിക് മേഖലയില്‍ ഒമാന്റെ പുതിയ കാല്‍യ്പ്പായി ഖസാഇന്‍ സിറ്റിയിലേക്ക് യാത്രയ്ക്കും ചരക്ക് കടത്തിനും കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാത നിര്‍മിച്ചിരിക്കുന്നത്.
ഏഴ് കിലോമീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. ബാത്തിന എക്‌സ്പ്രസ് പാതയിലേക്കുള്ള വഴിയില്‍ വിവിധ എക്‌സിറ്റികളും സര്‍വീസ് റോഡുകളിലേക്കുള്ള പ്രവേശനവും പുതുയ റോഡിന്റെ പ്രത്യേകതയാണ്. ഇരു വശങ്ങളിലേക്കും രണ്ടുവരിപ്പാതയായാണ് റോഡ് ഒരുക്കിയിരിക്കുന്നത്. വഴി വിളക്കുകളും റോഡില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ടാണ് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കയോട് ചേര്‍ന്നാണ് സംയോജിത സാമ്പത്തിക നഗരമായ ഖസാഇന്‍ സിറ്റി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.