Breaking News

ബഹ്‌റൈനിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

മനാമ : ബഹ്‌റൈനിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  ബഹ്‌റൈനിലെ റസ്റ്ററന്റുകളുടെ പ്രവർത്തനം പുലർച്ചെ 3 മണിയോടെ അവസാനിപ്പിക്കണമെന്ന് ടൂറിസം മന്ത്രി ഉത്തരവിട്ടു. പ്രവർത്തന നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നിയമം. ഹോട്ടലുകളിലെയും സ്വതന്ത്ര ടൂറിസ്റ്റ് റസ്റ്ററന്റുകളിലെയും ഭക്ഷണ പാനീയ സേവനങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ ഈ സമയത്ത് അവസാനിപ്പിക്കണമെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് അൽ സൈറാഫി അറിയിച്ചു.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച നിർദ്ദേശപ്രകാരം  ഇത്തരം ഭക്ഷണശാലകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ സംഗീത പരിപാടികൾ ഉൾപ്പെടെയുള്ളയുള്ള വിനോദ പരിപാടികളും നിരോധിച്ചിരിക്കുന്നതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ഭക്ഷണശാലകൾ തരം തിരിച്ചത് പ്രകാരം  ഒന്ന് മുതൽ ആറ് വരെയുള്ള വിഭാഗങ്ങളിൽപ്പെടുന്ന സ്‌ഥാപനങ്ങൾക്ക് പുലർച്ചെ 2:30  മുതൽ ഉച്ചയ്ക്ക് 12:00  വരെയും കാറ്റഗറി ഏഴ് വിഭാഗത്തിന് പുലർച്ചെ  2:30 മുതൽ വൈകിട്ട് 6:00 വരെയും  വിനോദ പരിപാടികൾ നടത്താനുള്ള അനുവാദമില്ല.
കൂടാതെ, സ്വതന്ത്ര ടൂറിസ്റ്റ് റസ്റ്ററന്റുകൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയിൽ നിന്ന് (ബിടിഇഎ) ലൈസൻസ് നേടിയിരിക്കണം. മാനേജ്മെന്റിൽ മാറ്റം വരുത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ   ബന്ധപ്പെട്ട അധികാരികളുടെ സമ്മതം  വാങ്ങുകയും ലൈസൻസിങ് വ്യവസ്ഥകൾ പാലിക്കേണ്ടതുമാണ് .സ്ഥാപനങ്ങൾ അംഗീകരിച്ച ഹെൽത്ത് ലൈസൻസ് പ്രദർശിപ്പിക്കണമെന്നും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പുതിയ ചട്ടങ്ങൾ നിർബന്ധമാക്കുന്നു.  

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.