Breaking News

ഖത്തർ അമീറിന്റെ യൂറോപ്യൻ പര്യടനം വ്യാപാര രംഗത്ത് പുതിയ മാറ്റങ്ങൾ കൈവരിക്കും; ഗ​സ്സ വി​ഷ​യം ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​റും സ്വീ​ഡ​നും.!

ദോഹ: സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി, വ്യാപാര ബന്ധങ്ങളും സഹകരണവും ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു. തിങ്കളാഴ്ച സ്വീഡനിലെത്തിയ അമീർ കഴിഞ്ഞ ദിവസം രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ അമീർ അടുത്ത ലക്ഷ്യ സ്ഥാനമായ നോർവേയിലേക്ക് പറന്നു. ബുധനാഴ്ച പര്യടനത്തിലെ മൂന്നാമത്തെ രാജ്യമായ ഫിൻലൻഡും അമീർ സന്ദർശിക്കും. സ്റ്റോക്ക്ഹോമിൽ സ്വീഡൻ രാജാവ് കാൾ ഗുസ്താഫുമായി, പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസണുമായും അമീർ കൂടിക്കാഴ്ച നടത്തി.ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്ന മ ധ്യസ്ഥ ശ്രമങ്ങളും മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെ​യ്തു.

ഖത്തറും, സ്വീഡനും തമ്മിലെ നയതന്ത്ര സൗഹൃദത്തിന്റെ 50 വാർഷിക വേളയിലാണ് അമീറിന്റെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലെ ഊഷ്മളമായ നയതന്ത്രബന്ധം അരനൂറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തി ൽ സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കാനും ഇരു രാജ്യങ്ങളുടെയും നേട്ടങ്ങളിലേക്ക് കൂടുതൽ ക്രിയാത്മകവുമായി മാറട്ടെയെന്ന് അമീർ പറഞ്ഞു. സന്ദർശനത്തിന്റെ ഭാഗമായി അമീറിന്റെ സാന്നിധ്യത്തിൽ വിവിധ കരാറുകൾ സംബന്ധിച്ച ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. സൈനിക സഹകരണം, രാഷ്ട്രീയ കൂടിയാലോചന, സമാധാനം-മധ്യസ്ഥ ദൗത്യം, മാനു ഷിക-വികസന സഹകരണം, കരഗതാഗത മേഖലയിലെ ധാരണപത്രം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.

സ്റ്റോക്ക്ഹോമിലെ റോയൽ പാലസിൽ സ്വീഡിഷ് രാജാവ് ഒരുക്കിയ ഔദ്യോഗിക വിരുന്നിലും അമീർ പങ്കെടുത്തിരുന്നു. സ്വീഡിഷ് പാർലമെന്റ് സ്പീക്കർ ആ നോർലെൻ, വിദേശകാര്യ മന്ത്രി തോബിയാസ് ബിൽ സ്ട്രോം എന്നിവരുമായും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തി. അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഊർജകാര്യ മന്ത്രി എൻജി. സഅദ് ബിൻ ഷെരിദ അൽ കഅബി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആ ൽഥാനി, അന്താരാഷ്ട്ര സഹകരണ മന്ത്രി ലുവ ബിൻത് റാഷിദ് അൽ ഖാതിർ ഉൾപ്പെടെ ഉന്നത സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.

ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനായി അന്താരാഷ്ട്ര സമ്മർദങ്ങളും അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളും ഫലംകാണാതെ നിൽക്കുമ്പോൾ ഖത്തർ അമീറിന്റെ യൂറോപ്യൻ പര്യടനത്തെ ഏറെ പ്രധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.