Breaking News

ഖത്തറിൽ മൈക്രോ ഹെൽത്തിന്റെ ആരോഗ്യ പരിശോധനാ ക്യാംപിന് തുടക്കമായി; കുറഞ്ഞ വരുമാനക്കാർക്ക് പങ്കെടുക്കാം.

ദോഹ : ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ജീവിതശൈലി രോഗനിർണയ ക്യാംപെയ്ന് ഇന്ന് തുടക്കമാകുമെന്ന്  മൈക്രോ ഹെൽത് ലബോറട്ടറീസ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധനാ ക്യാംപ് ജനുവരി ഒന്ന് മുതൽ  31 വരെയാണ് നടക്കുക. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മെഡിക്കൽ പരിശോധനകൾ മാറ്റിവെക്കുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളെയാണ് ക്യാംപ് ലക്ഷ്യമിടുന്നത്. 
ക്യാംപെയ്ൻ കാലത്ത് 500 റിയാലിന്റെ വിവിധ ടെസ്റ്റുകൾ 50 റിയാൽ നിരക്കിൽ ലഭ്യമാകും. സ്ഥാപനത്തിന്റെ കമ്മ്യൂണിറ്റി സർവീസിന്റെ ഭാഗമായി തുടർച്ചയായ 15ാം വർഷമാണ്  പരിശോധനാ ക്യാംപെയ്ൻ  നടത്തുന്നത്. പ്രമേഹം, കൊളസ്ട്രോൾ, ഹൃദയ-വൃക്ക രോഗങ്ങൾ, ലിവർ, യൂറിക്ക് ആസിഡ്   തുടങ്ങിയവ സംബന്ധിച്ച ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും ക്യാംപെയ്ൻ  
രക്തസമ്മർദ്ദം, ബി.എം.ഐ, ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ (എൽ.ഡി.എൽ, എച്ച്.ഡി.എൽ, വി.എൽ.ഡി.എൽ, ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്), ബ്ലഡ് യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി എന്നീ  പരിശോധനകളാണ് നടത്തുക.  കഴിഞ്ഞ 15 വർഷത്തിനിടെ 80,000ത്തിലേറെ പേർ മൈക്രോ ഹെൽത് ലബോറട്ടറിയുടെ പരിശോധന ക്യാംപുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇവരിൽ 20-25 ശതമാനം പേരിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതായും, 15 ശതമാനത്തോളം പേർ തങ്ങളുടെ രോഗവിവരത്തെ കുറിച്ച് അറിവില്ലാത്തവരായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. അധിക ചാർജ് നൽകിയാൽ വീടുകളിലെത്തി സാംപിൾ ശേഖരിച്ച് പരിശോധനാ ഫലം നൽകുന്ന ഹോം കളക്ഷനും മൈക്രോക്ക് കീഴിലുണ്ട്. രാവിലെ ആറ് മുതൽ രാത്രി 10 വരെയുള്ള സമയത്തിനുള്ളിൽ മൈക്രോ ഹെൽതിന്റെ ഖത്തറിലെ ഏത് ബ്രാഞ്ചിലുമെത്തി ക്യാംപിന്റെ ആനുകൂല്യം 
ഭക്ഷണം കഴിച്ച് ചുരുങ്ങിയത് എട്ട് മണിക്കൂറിനു ശേഷം മാത്രമേ സാംപിൾ നൽകാൻ സാധിക്കൂ. വാർത്താ സമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർമാരായ ഡോ. വിജയ് വിഷ്ണ പ്രസാദ്, ഡോ. രെഗി സുഖമണി, ഡോ. സുമയ, സി.ഒ.ഒ ഉദയ്കുമാർ നടരാജ്, സി.സി.ഒ കെ.സി ഷഫീഖ് എന്നിവർ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.