Breaking News

ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 11 ദിവസം വരെ അവധി? ആവേശത്തിൽ പ്രവാസികൾ.

ദോഹ : ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെ രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഈദുൽ ഫിത്തർ അവധി കഴിഞ്ഞ് ഏപ്രിൽ 8 പ്രവർത്തി ദിനമായിരിക്കും. ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ വാരാന്ത്യ  അവധി ഉൾപ്പെടെ ജീവനക്കാർക്ക് 11 ദിവസത്തെ അവധി ലഭിക്കും. ഈയാഴ്ചയിലെ അവസാന പ്രവർത്തി ദിനമായ വ്യാഴാഴ്ച കഴിഞ്ഞാൽ പിന്നെ ഏപ്രിൽ 7 ന് മാത്രമേ ജോലിയിൽ പ്രവേശിക്കേണ്ടതുള്ളൂ.
ഖത്തർ സെൻട്രൽ ബാങ്ക്  ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അവധി സംബന്ധമായ തീരുമാനം ക്യുസിബി ഗവർണർ കൈക്കൊള്ളണമെന്നും അമീരി ദിവാനി അറിയിച്ചു.
ഖത്തർ കലണ്ടർ ഹൗസിന്റെ പ്രഖ്യാപനം അനുസരിച്ച് ഞായറാഴ്ചയായിരിക്കും ഖത്തറിൽ ഈദുൽ ഫിത്തർ എന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധാരണഗതിയിൽ മൂന്ന് ദിവസമാണ് ഈദ് അവധി അനുവദിക്കാറുള്ളത്. എന്നാൽ ചില സ്വകാര്യ സ്ഥാപനങ്ങൾ നാലും അഞ്ചും ദിവസം അവധി അനുവദിക്കാറുണ്ട്.
രാജ്യത്തെ പൊതു അവധി ദിവസങ്ങളിലും അനിവാര്യമായി പ്രവർത്തിക്കേണ്ട മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ചില ക്രമീകരണങ്ങളുടെ പ്രവർത്തിക്കും. ഇത് സംബന്ധമായ അറിയിപ്പ് അടുത്ത ദിവസങ്ങളിൽ മന്ത്രാലയങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.