Breaking News

ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി.

ദോഹ: ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി. വ്യോമയാന സെക്ടറിൽ നിയന്ത്രണ ചുമതലയുള്ള നിർദ്ദിഷ്ട മേഖലയായ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയണിന്റെ (FIR) വികസനത്തിനാണ് അനുമതി ലഭിച്ചത്. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ 2022-ലാണ് ദോഹ ഫ്‌ലൈറ്റ് ഇൻഫർമേഷൻ സെന്റർ നിലവിൽ വന്നത്. എല്ലാ സുരക്ഷാഘടകങ്ങളും ഖത്തർ പാലിച്ചതോടെ രണ്ടാംഘട്ട വികസനത്തിനും സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അനുമതി നൽകി.
സുരക്ഷ ശക്തമാക്കുക, മികവ് കൂട്ടുക, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും കണക്ടിവിറ്റി കൂട്ടുക എന്നിവയ്‌ക്കൊപ്പം കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവയാണ് രണ്ടാംഘട്ട വികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. നേരത്തെ ബഹ്റൈൻ FIR-ന്റെ ഭാഗമായിരുന്ന ഖത്തറിന്റെ പരിധിയെ വേർതിരിച്ചാണ് ദോഹ FIR രൂപീകരിച്ചത്. ഇറാൻ, യു.എ.ഇ FIR-കളുമായാണ് ആകാശ പരിധി പങ്കിടുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ദോഹ FIR പൂർണമായും പ്രവർത്തനക്ഷമമാകുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.