Home

കോവിഡ് സെന്ററുകളില്‍ ചെലവിന് പണമില്ല ; പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്

പണം അനുവദിച്ചില്ലെങ്കില്‍ സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാ ണിച്ച് എറണാകുളം ജില്ലയിലെ 40 ഗ്രാമപഞ്ചായത്തുകള്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കി

കൊച്ചി : ജില്ലയില്‍ കോവിഡ് വ്യപനത്തെ തുടര്‍ന്ന് ആരംഭിച്ച കോവിഡ് സെന്ററുകള്‍ നടത്തിപ്പിനാ വശ്യമായ പണമില്ലാതെ കടുത്ത പ്രതിസന്ധിയില്‍. ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തില്‍ രോഗവ്യാപനം രൂക്ഷമായിരിക്കെയാണ് കോവിഡ് കെയര്‍ സെന്ററുകളുടെ (ഡി.സി.സി. -സി.എഫ്. എല്‍.ടി.സി.) പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്നത്. പണം അനുവദിച്ചില്ലെങ്കില്‍ സെന്ററി ന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാണിച്ച് ജില്ലയിലെ 40 ഗ്രാമപഞ്ചായത്തുക ള്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കി. പ്രതിരോധത്തിനു ചെലവഴിക്കുന്ന പണം ദുര ന്തനിവാരണ അതോറിറ്റിയില്‍ നിന്നു അനുവദിച്ച് നല്‍കണമെന്നാണ് തദ്ദേശസ്ഥാ പനങ്ങളുടെ ആവശ്യം.

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ കേന്ദ്രത്തിനായി ചെലവഴിച്ച 35 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വടവുകോട്-പുത്തന്‍കുരിശ് 10 ലക്ഷവും ചോറ്റാ നിക്കര എട്ട് ലക്ഷവുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.മറ്റ് ഗ്രാമപഞ്ചായത്തുകള്‍ ഒരു ലക്ഷം മുതല്‍ 6 ല ക്ഷം രൂപവരെയാണ് ചെലവഴിച്ചിരിക്കുന്നത്.

നികുതി, വാടക ഇനങ്ങളില്‍ കാര്യമായ തനത് വരുമാനമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളാണ് പഞ്ചായ ത്ത് ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചിരിക്കുന്നത്. തനതുഫണ്ട് ആവശ്യത്തിനുണ്ടായിരുന്നവര്‍ക്കും കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് ഒരുവര്‍ഷത്തിലധികമായി നികുതിയിലും വാടക ഇനത്തിലുമു ള്ള വരുമാനം നാമമാത്രമായി. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് വാര്‍ഷിക പദ്ധതിവിഹിതത്തില്‍നിന്നു കോവിഡ് പ്രതിരോധത്തിനു ഫണ്ട് ചെലവഴിക്കാന്‍ നിയന്ത്രണങ്ങളുണ്ട്. അതു കൂടുതല്‍ ചെലവഴി ച്ചാല്‍ പൊതുകാര്യങ്ങളുടെ നടത്തിപ്പും തടസ്സപ്പെടും.

പൊതു ഫണ്ടില്‍നിന്നു തുക ചെലവഴിക്കാമെങ്കിലും പലയിടത്തും ജീവനക്കാരുടെ വേതനം മുട ങ്ങുന്ന സ്ഥിതിയുണ്ടാകും. ഈ ഫണ്ട് പലയിട ത്തും കുറവുമാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ ആവശ്യത്തിന് ഫണ്ട് അനുവദിച്ചിരുന്നു. വിവിധ സ്ഥാപനങ്ങളും വ്യക്തികളും പണവും ഉപകരണ ങ്ങളുമായി വലിയതോതില്‍ സംഭാവനകളും നല്‍കിയെങ്കിലും അതും എതാണ്ട് ഇല്ലാതായി. അന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് സൗകര്യങ്ങള്‍ ഒരുക്കിയ സി.എഫ്.എല്‍.ടി.സികള്‍ പലതും ഉപയോഗിക്കേ ണ്ടിവന്നില്ല.

ഡി.സി.സികള്‍ ആരംഭിക്കാന്‍ നിര്‍ദേശം ലഭിച്ചതോടെ ഇതു തുടങ്ങിയെങ്കിലും ഫണ്ടു കണ്ടെത്താ ന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടു കയാണ്. വീടുകളില്‍ പ്രത്യേക സൗകര്യമില്ലാത്തവരെ മാറ്റിത്താമസിപ്പിക്കാനാണു ഡി.സി.സികള്‍ ആരംഭിച്ചത്. ഇവിടുത്തെ ജീവനക്കാര്‍ക്കുള്ള വേതന ത്തിനും ഭക്ഷണമുള്‍പ്പടെയുള്ള ചെലവുകള്‍ക്കും പണം കണ്ടെത്തണം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.