മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുത്തിവെപ്പ് വൈകിയാല്‍ അവരുടെ ജീവന്‍ അപകടത്തിലാകും. ഇതിനു പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് പരാതി
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലെ മുന്‍ഗണനാ പട്ടികയില്‍ മുലയൂ ട്ടുന്ന അമ്മമാരെയും ഉള്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍. എച്ച്.ആര്‍. സി). ഇതു സംബന്ധിച്ച് ഉചിതമായ നടപടിയെടുക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട് എന്‍.എച്ച്.ആര്‍.സി ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ഇന്ത്യയില്‍ മുലയൂട്ടുന്ന അമ്മമാര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെ ക്കുറിച്ച് രാജസ്ഥാന്‍ സര്‍വകലാശാലയിലെ ലോ കോളജ് വിദ്യാര്‍ഥി തപിഷ് സരസ്വത് സമര്‍പ്പിച്ച പരാതിയിലാണ് എന്‍.എച്ച്.ആര്‍.സിയുടെ നടപടി. പ്രതിദിനം 67,000 കുഞ്ഞുങ്ങളാണ് ഇന്ത്യയില്‍ ജനിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുത്തിവെപ്പ് വൈകിയാല്‍ അവരുടെ ജീവന്‍ അപകടത്തിലാകും. ഇതിനു പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് തപിഷ് സരസ്വത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.