മസ്കറ്റ്: കോവിഡ് 19 പിസിആര്‍ പരിശോധനകളുടെ ഇലക്ട്രോണിക് രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അറിയിച്ചു. പിസിആര്‍ പരിശോധനകള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അതിന്റെ റിസള്‍ട്ട് ഓണ്‍ലൈനിലൂടെ നേടാമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. https://covid19.emushrif.om/ എന്ന വിലാസത്തിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്.
മസ്‌കറ്റ്, സലാല വിമാനത്താവളങ്ങള്‍, ഈ വിമാനത്താവളങ്ങളിലെ ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍, അല്‍ ധര ബോര്‍ഡര്‍ ചെക്‌പോയന്റ്, സൊഹാര്‍, മുസന്ദം, ദിബ്ബ, നിസ്വ, റുസൈല്‍ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളിലെ പരിശോധനാ ഫലങ്ങള്‍ ഈ സംവിധാനത്തിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട്, ഐ ഡി വിവരങ്ങള്‍, ജനനതീയ്യതി എന്നിവ ഉപയോഗിച്ച് ഈ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ലോഗിന്‍ ചെയ്യാവുന്നതാണ്. ഈ സംവിധാനം ഉപയോഗിക്കുന്നതിനായി ആറ് റിയാലാണ് ചാര്‍ജ് ഈടാക്കുക.
വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന കോവിഡ് ടെസ്റ്റ് റിസള്‍ട്ടിന്റെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റല്‍ സ്റ്റാമ്പ്, QR കോഡ് എന്നിവ റിസള്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിച്ച് ഇത്തരം റിസള്‍ട്ട് ഡൌണ്‍ലോഡ് ചെയ്യുകയോ, പ്രിന്റ് കൈപറ്റുകയോ ചെയ്യാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.