ലോക്‌ഡൗണ്‍ തുടങ്ങിയ ശേഷം മാനസിക പിരുമുറുക്കം മൂലം 173 കുട്ടികള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്‌തുവെന്ന റിപ്പോര്‍ട്ട് സമൂഹ മനസാക്ഷിയെയും സര്‍ക്കാരിനെയും ഒരു പോലെ ഉണര്‍ത്തേണ്ടതാണ്. കോവിഡ് പ്രതിരോധത്തിനിടെ സാമൂഹിക ജീവിതം നിഷേധിക്കപ്പെട്ട് വീടുകളില്‍ ഒതുങ്ങിക്കൂടുന്ന കുട്ടികള്‍ അടക്കമുള്ളവരുടെ മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പലപ്പോഴും ജനങ്ങളുടെ പ്രാഥമി അവകാശങ്ങളെ ലംഘിച്ചു കൊണ്ടു പോലും കടുത്ത നടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ ലോക്‌ഡൗണ്‍ കാലത്തെ അവരുടെ മാനസിക വിഷമതകളെ അഭിമുഖീകരിക്കാന്‍ തയാറായില്ല.
ലോക്‌ഡൗണ്‍ തുടങ്ങിയ ശേഷം 173 കുട്ടികള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്‌തതായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ്‌ക ണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് മേധാവി ആര്‍.ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതി ലോക്‌ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 23 മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കണക്കുകളാണ് പരിഗണിച്ചത്. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് കൂടുതലായി ആത്മഹത്യാ പ്രവണത കണ്ടെത്തിയത്. ജീവനൊടുക്കിയ കുട്ടികളില്‍ ഭൂരിഭാഗവും പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണെന്നത് പഠനേതരമായ മറ്റ് കാരണങ്ങളാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വ്യക്തമാക്കുന്നത്.
കോവിഡ് കാലത്ത് രോഗബാധിതരെ പോലെ തന്നെ പല തരം വൈഷ്യമങ്ങള്‍ നേരിടുന്നവരാണ് രോഗം ഇതുവരെ ബാധിക്കാത്ത നല്ലൊരു വിഭാഗം ആളുകള്‍. ലോക്‌ഡൗണ്‍ മൂലം താളം തെറ്റിയ ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ പ്രയാസപ്പെടുന്നവരാണ് അവര്‍. അത് അവരുടെ മാനസിക ആരോഗ്യത്തെയും ബധിക്കുന്നു. കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച കടുത്ത നടപടികളുടെ പാര്‍ശ്വഫലങ്ങളാണ് ഇങ്ങനെയുള്ളവര്‍ അനുഭവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരം പ്രശ്‌നങ്ങള്‍ അധികൃതരുടെ പരിഗണനയിലേക്ക് വരുന്നതേയില്ല. അധികാരികളുടെ കാലങ്ങളായുള്ള മനോഭാവത്തിന്റെ പ്രതിഫലനം കൂടി അതിലുണ്ട്.
ജനങ്ങളുടെ മാനസികവും ശാരീരികവുമായ സൗഖ്യത്തിന് ഇന്ന് പല രാജ്യങ്ങളും മുന്‍ഗണന കൊടുക്കുന്നുണ്ട്. ക്ഷേമരാഷ്‌ട്ര സങ്കല്‍പ്പം പിന്തുടരുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ പൗരന്‍മാരുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് പ്രത്യേക പരിഗണന നല്‍കുന്നു. ഇത് വികസിതരാജ്യങ്ങള്‍ക്ക് മാത്രം സാധ്യമായ കാര്യമല്ല. വികസ്വര രാജ്യമായ ഭൂട്ടാന്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ അളവുകോലെന്ന നിലയില്‍ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ഷന്‍)ക്ക് പകരം ജിഎന്‍എച്ചി(ഗ്രോസ് നാഷണല്‍ ഹാപ്പിനസ്) നാണ് പ്രാധാന്യം കൊടുക്കുന്നത്.
തന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ വീണ്ടും തിരഞ്ഞെടുപ്പ് ജയിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ജനങ്ങളുടെ സൗഖ്യത്തിന് മുന്‍ഗണന നല്‍കിയുള്ള നയങ്ങളാണ് പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം ജസീന്ത ആര്‍ഡന്‍ സര്‍ക്കാരിലെ ധനകാര്യമന്ത്രി ഗ്രാന്റ് റോബര്‍ട്‌സണ്‍ അവതരിപ്പിച്ച ബജറ്റില്‍ മാനസിക ആരോഗ്യ സേവനം, കുടുംബങ്ങളിലെ ഗാര്‍ഹിക ആക്രമണവും കുട്ടികളുടെ പട്ടിണിയും തടയാനുള്ള നടപടികള്‍ എന്നിവക്കായി ഗണ്യമായ തുകയാണ് വകയിരുത്തിയത്.
ബജറ്റിന്റെ വലിയൊരു ശതമാനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഇത്തരമൊരു സാമൂഹ്യക്ഷേമ സങ്കല്‍പ്പം ഉണ്ടാകാതെ പോകുന്നത് മൂലമാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള അരികുവല്‍ക്കരിക്കപ്പെടുന്നവര്‍ ആത്മഹത്യയില്‍ അഭയം തേടുന്ന പ്രവണത വര്‍ധിക്കുന്നത്. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നാം അത്രയൊന്നും ബോധവാന്മാരുമല്ല. സ്വീഡന്‍ പോലുള്ള രാജ്യങ്ങളുടെ ഭരണഘടന മതം, ലിംഗം, വര്‍ണം തുടങ്ങിയവക്കൊപ്പം പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും വിലക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്ക് അത്തരം രാജ്യങ്ങള്‍ പ്രത്യേക പരിഗണന നല്‍കുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ വിലക്കപ്പെട്ട വിവേചനങ്ങളുടെ കൂട്ടത്തില്‍ പ്രായം ഒരു മാനദണ്‌ഡമായി വരുന്നില്ല.
കേരളം സാമൂഹ്യ വികസന സൂചികയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നതു പോലുള്ള വിവേചനങ്ങള്‍ ഇവിടെ കുറവാണെന്നുമാണ് അവകാശവാദം. എന്നാല്‍ കുട്ടികളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട ഗതികേടിലാണ് നാമെന്ന് ബാലപീഡന കേസുകള്‍ ഉദാഹരണമായി എടുത്താല്‍ വ്യക്തമാകും. കുട്ടികളോടുള്ള സമീപനത്തിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും നാം ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. മാനസിക പിരുമുറുക്കം മൂലം ആറ് മാസത്തിനിടെ 173 കുട്ടികള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്‌തുവെന്ന റിപ്പോര്‍ട്ട് കോവിഡ് പ്രതിരോധ തിരക്കുകള്‍ക്കിടയില്‍ സര്‍ക്കാര്‍ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് ഇടരുത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.