കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം ബൈക്ക് റേസിംഗ് മൂലമെന്ന നാട്ടുകാരുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പിന്റെ അ ന്വേഷണ റിപ്പോര്‍ട്ട്. റേസിംഗ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍
തിരുവനന്തപുരം : കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം ബൈക്ക് റേസിംഗ് മൂലമെന്ന നാട്ടുകാരുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പി ന്റെ അന്വേഷണ റിപ്പോര്‍ട്ട്. റേ സിംഗ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെ ത്തല്‍.
പ്രദേശത്തെ സി.സി.ടി.വിയിലെങ്ങും അപകടത്തില്‍പെട്ട ബൈക്കും മറ്റു ബൈക്കുകളും തമ്മില്‍ മല്‍സ രിച്ച് ഓടുന്ന ദൃശ്യങ്ങളില്ല. പകരം അപകടത്തിന്റെ ഒന്നാം കാരണ മായി പറയുന്നത് ബൈക്കിന്റെ അമിത വേഗം തന്നെ.നൂറ് കിലോമീറ്റര്‍ വേഗത്തിനും മുകളിലാണ് അരവിന്ദ് മരണത്തിലേക്ക് പാഞ്ഞത്.
ബൈക്ക് ഇടിച്ച് മരിച്ച വഴിയാത്രക്കാരി ശ്രദ്ധയില്ലാതെയാണ് റോഡ് മുറിച്ചുകടന്നതെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. ട്രാഫിക് സിഗ്നലില്ലാത്ത ഭാഗത്ത് വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകട ന്നതാണ് കുറ്റം.
കോവളം ബൈപ്പാസിലെ തിരുവല്ലം ജംഗ്ഷന് സമീപത്തുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് എന്ന യുവാവും വഴിയാത്രക്കാരിയായ സന്ധ്യ എന്ന വീട്ടമ്മ യും ആണ് മരിച്ചത്. മല്‍സരയോട്ട ങ്ങള്‍ പതിവായ ഇവിടെ ഇന്നലത്തെ അപകടത്തിനും കാരണം ബൈക്ക് റേസിങ്ങാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.