Breaking News

അദാനി ഓഹരികള്‍ക്ക് നേട്ടം; കൂടുതല്‍ ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ്

രണ്ടുദിവസം കനത്ത നഷ്ടം നേരിട്ട ഓഹരിവിപണിയില്‍ ഇന്ന് മുന്നേറ്റം ദൃശ്യമായി. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ് എന്നിവ നേട്ടം ഉ ണ്ടാക്കി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി എന്റര്‍പ്രൈസസ് ആറുശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്

ഡല്‍ഹി: ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും അ ദാനി ഗ്രൂപ്പും തമ്മിലുള്ള പോര് തുടരുന്നു. ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണ ത്തിന് അദാനി ഗ്രൂപ്പ് നല്‍കിയ വിശദീകരണത്തിന് ഹിന്‍ഡന്‍ബര്‍ഗ് മറുപടി നല്‍കി. അതിനിടെ രണ്ടു ദിവസം കനത്ത നഷ്ടം നേരിട്ട ഓഹരിവിപണിയില്‍ ഇന്ന് മുന്നേറ്റം ദൃശ്യമായി. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്സ് എന്നിവ നേട്ടം ഉണ്ടാ ക്കി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി എന്റര്‍പ്രൈസസ് ആറുശതമാനത്തിന്റെ മുന്നേറ്റമാണ് രേഖ പ്പെടുത്തിയത്.

ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ 413 പേജുള്ള വിശദീകര ണത്തിന് മറുപടിയായി ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞത്. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തു ന്നതായും വിദേശത്തെ സംശയകരമായ ഇടപാടുകളെ കുറിച്ച് അദാനി മറുപടി നല്‍കിയിട്ടില്ലെന്നും ഹിന്‍ഡന്‍ബെര്‍ഗ് കുറ്റപ്പെടുത്തു ന്നു.

413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണ്.’അദാനി ഗ്രൂപ്പ് അതിന്റെ വളര്‍ച്ചയും ചെയര്‍മാനായ ഗൗതം അദാനിയുടെ സമ്പത്തും ഇന്ത്യയുടെ തന്നെ വിജയവുമായി കൂട്ടിയി ണ ക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ വിയോജിക്കുന്നു. വ്യക്തമായി പറഞ്ഞാല്‍, ഇന്ത്യ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞ ങ്ങള്‍ വിശ്വസിക്കുന്നു. ആവേശകരമായ ഭാവിയുമായി ഉയര്‍ന്നുവരുന്ന സൂപ്പര്‍ പവര്‍. എന്നാല്‍ അദാനി ഗ്രൂപ്പ് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്നു. ഇന്ത്യന്‍ പതാ കയില്‍ മറഞ്ഞിരുന്നു അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നു എന്നും ഞങ്ങള്‍ വിശ്വസി ക്കുന്നു.’ ഹിന്‍ഡന്‍ബര്‍ഗിന്റ മറുപടി ഇങ്ങനെ.

അതിനിടെ, ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്ന സമയം സംശയം ജനിപ്പിക്കുന്നതായി അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞു.ഫോളോ ഓണ്‍ പബ്ലിക് ഓഫറിനിടെയാണ് റിപ്പോര്‍ട്ട് വന്നത്. ഇത് 20000 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.