Home

കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.പി.സി. എം. എസ്.എഫ്) സം സ്ഥാന സമ്മേളനത്തിന് ഇന്ന് ഇടപ്പള്ളിയില്‍ തിരിതെളിയും. ഇടപ്പള്ളി കെ.എം എം കോളേജിലെ സമ്മേളന വേദിയായ കെ.കെ.ഇമ്പിച്ചി മുഹമ്മദ്‌നഗറില്‍ ഇ ന്ന് പ്രതിനിധിസമ്മേളനം നടക്കും

കൊച്ചി : കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.പി.സി.എം. എ സ്.എഫ്) സംസ്ഥാന സമ്മേളനത്തിന് ഇന്ന് ഇടപ്പള്ളിയില്‍ ഇന്ന് തുടക്കമാകും. ഇടപ്പള്ളി കെ. എം. എം കോളേജിലെ സമ്മേളന വേദിയില്‍( കെ.കെ.ഇമ്പിച്ചി മുഹമ്മദ്‌നഗര്‍) പ്രതിനിധിസമ്മേളനം നട ക്കും. നാളെ നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടും മുന്‍ എം.എന്‍.എയുമായ എം മുരളിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നട ത്തും. മൂന്ന് മണിക്ക് ചേരുന്ന സമാപന സമ്മേളനത്തില്‍ എം മുരളി അധ്യക്ഷനാവും.

ഉത്തരമേഖല ട്രഷറര്‍ കെ.കെ.ബിജു സ്വാഗതം പറയുന്ന ചടങ്ങ് ഹൈബി ഈഡന്‍ എം.പി ഉദ്ഘാട നം ചെയ്യും. തൃക്കാക്കര എം.എല്‍.എ ഉമാ തോമസ് മുഖ്യ പ്രഭാഷണം നടത്തും. ബെന്നി ബഹന്നാന്‍ എം.പി.,എം.എല്‍എമാരായ ടി.ജെ വിനോദ്, പി.വി ശ്രീനിജന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ആശം സകള്‍ നേരും.

സംസ്ഥാനത്തെ പ്രൈവറ്റ് കോളജുകളില്‍ ജോലി ചെയ്യുന്ന അനധ്യപക ജീവനക്കാരുടെ ഉന്നമനം ല ക്ഷ്യമിട്ട് 1957 ല്‍ സ്ഥാപിതമായ സംഘടനയാണ് കെ.പി സി.എം.എസ് എഫ് എന്ന് ഭാരവാഹികള്‍ അ റിയിച്ചു.സംഘടനയുടെ അറുപത്തിയഞ്ചാം സംസ്ഥാന സമ്മേളനമാണ് ഇടപ്പള്ളിയില്‍ ഇന്നും നാ ളെയുമായി ചേരുന്നതെന്ന് സംസ്ഥാനവര്‍ ക്കിംഗ് പ്രസിഡന്റ് ടി.കെ.മജീദ്, ജനറല്‍ സെക്രട്ടറി ജോര്‍ ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സന്തോഷ് പി ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ ജമാല്‍ മരക്കാര്‍ മറ്റു ഭാരവാ ഹികളായ എ.ജെ.തോമസ്, കെ.പി.നജീബ്, എസ് ജയറാം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയി ച്ചു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.കെ.മജീദ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സന്തോഷ് പി ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ ജമാല്‍ മരക്കാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.