Home

കൊച്ചി മുസിരിസ് ബിനാലെ 12ന് ; ഇനി നാലു മാസം കലാമേള

കൊച്ചി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഈ മാസം 12ന് ആരംഭിക്കും. ഏപ്രില്‍ 14 വരെ നീളുന്ന ബിനാലെ യില്‍ വിദേശത്തു നിന്നും സ്വദേശത്തു നിന്നു മുള്ള നൂറിലേറെ കലാകാരന്മാര്‍ 14 കേന്ദ്ര ങ്ങളില്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും

കൊച്ചി: കൊച്ചി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഈ മാസം 12ന് ആരംഭിക്കും. ഏപ്രില്‍ 14 വരെ നീളുന്ന ബിനാലെ യില്‍ വിദേശത്തു നിന്നും സ്വദേശത്തു നി ന്നുമുള്ള നൂറിലേറെ കലാകാരന്മാര്‍ 14 കേന്ദ്രങ്ങളില്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.

12ന് വൈകിട്ട് 6.30 നു ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 12നു മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗ സില്‍ പതാക ഉയര്‍ത്തും. 2.30നു ബിനാലെ ക്യൂറേറ്റര്‍ ഷുബിഗി റാവു ആമുഖ സന്ദേശം നല്‍കും. മൂന്നു മുതല്‍ പെപ്പര്‍ ഹൗസില്‍ പ്രശസ്ത ഇന്‍ഡോനേഷ്യന്‍ കലാകാരി മെലാറ്റി സൂര്യധര്‍മ്മോയുടെ ‘മുജറാദ്’ അ വതരണവും ആസ്പിന്‍വാള്‍ ഹൗസില്‍ പവിലിയനുകളുടെയും ആര്‍ട്ട് റൂമുകളുടെയും ഉദ്ഘാടനവും നട ക്കും. നാലുമുതല്‍ കബ്രാള്‍ യാര്‍ഡ് പവിലിയനില്‍ കൊച്ചി മുസിരിസ് ബിനാലെയുടെ മുന്‍ ക്യൂറേറ്റര്‍മാ രുടെ സംവാദം. ഉദ്ഘാടന സമ്മേളനത്തിനു ശേഷം രാത്രി ഏഴുമുതല്‍ തെയ്യം അരങ്ങേറും.

നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന്റെ ഒരുക്കങ്ങള്‍ എറണാകുളം ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് വിലയിരുത്തി. പ്രധാന വേദികള്‍ കലക്ടര്‍ പരിശോധിച്ചു. ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ് എന്നിവര്‍ക്കൊപ്പമാണ് കലക്ടര്‍ വേദികളി ലെത്തിയത്. ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, മട്ടാഞ്ചേരി എ.സി.പി അരുണ്‍ കെ. പവിത്രന്‍, ഫോര്‍ട്ട്കൊച്ചി ആര്‍.ഡ.ിഒ ഇന്‍ ചാര്‍ജ് പത്മചന്ദ്ര കുറുപ്പ്, കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ് എന്നിവരുമുണ്ടായിരുന്നു.

ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലും
ബിനാലെ ടിക്കറ്റുകള്‍ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ബിനാലെ ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. വി ദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്.
150 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 100 രൂപക്കും ടിക്കറ്റ് ലഭിക്കും. ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4000 രൂപയുമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.