Home

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയും; പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി ; സെക്രട്ടറി സ്ഥാനത്തേക്ക് പകരം ഉയരുന്നത് മൂന്ന് പേരുകള്‍

അനാരോഗ്യത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാ ലകൃഷ്ണന്‍ മാറ്റുമെന്ന് ഉറപ്പായി. അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുക ള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.

തിരുവനന്തപുരം : അനാരോഗ്യത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ മാറ്റുമെന്ന് ഉറപ്പായി. അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം വീട്ടില്‍ സന്ദര്‍ശിച്ചി രുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം കോടിയേരിയെ അറിയിക്കാനാണ് മുഖ്യന്ത്രി കോടി യേരിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന. ആരോഗ്യപ്രശ്നം കാരണം ഇന്നത്തെ യോഗത്തില്‍ കോടിയേരി പങ്കെടുത്തിരുന്നില്ല.

പാര്‍ട്ടി തലപ്പത്തു നിന്നും കോടിയേരിയെ മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി അടി യന്തര നേതൃയോഗം വിളിച്ചു ചേര്‍ത്തിരുന്നു. രോഗബാധിതനായ കോടിയേരിക്ക് പകരം അക്ടിങ് സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിയേ രിയുടെ അഭിപ്രായം കൂടി കേട്ടശേഷമായി രിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. എം കെ ബാലന്‍, എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലു ള്ളത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പുറമെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ സമയവും യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം സം സ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി വിളിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയും വിശ്ര മവും ആവശ്യമായതിനാല്‍ പകരം ക്രമീകരണമേര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയില്‍ കഴി ഞ്ഞ കുറച്ച് ദിവസമായി ഉയരുന്നുണ്ട്.

അനാരോഗ്യംകാരണം ചുമതലയില്‍ നിന്ന് മാറിനില്‍ക്കണമെന്ന താത്പര്യം കോടിയേരി ബാലകൃ ഷ്ണന്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പും ചികിത്സയ്ക്കാ യി ഈയാവശ്യം കോടിയേരി ഉന്നയിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ പാര്‍ട്ടി ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ ചികിത്സയ്ക്കായി അദ്ദേഹം ചെന്നൈയിലേക്ക് ഉടന്‍ തി രിക്കും.സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായ കോടിയേരിക്ക് രണ്ടര വര്‍ഷംകൂടി കാ ലാവധിയുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.