Home

അയ്യങ്കാളി നടത്തിയ സമരങ്ങള്‍ ആധുനിക കേരള ചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ : മുഖ്യമന്ത്രി

അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട ജനതക്ക് വിലക്കുകളില്ലാതെ സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങളുടെ പങ്ക് ചെറുതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : അരികുവല്‍ക്കരിക്കപ്പെട്ട ദലിത് വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊ ണ്ടുവരാന്‍ അയ്യങ്കാളി നടത്തിയ സമരങ്ങള്‍ ആധുനിക കേരള ചരിത്ര ത്തിലെ സുവര്‍ണ ഏടുകളാണെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദലിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതിനെതിരെ യും കര്‍ഷകത്തൊഴിലാളികള്‍ക്ക് വേതനവര്‍ധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നട ന്ന കര്‍ഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ തൊഴില്‍സമരം കൂടിയാണെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ജാതി – ജന്മി – നാടുവാഴിത്ത വ്യവസ്ഥക്കെതിരെ ഐതിഹാസിക പോരാട്ടങ്ങള്‍ നയിച്ച മഹാത്മാ അ യ്യങ്കാളിയുടെ ജന്മവാര്‍ഷികമാണ് ഇന്ന്. ആ സ്മരണ പുതുക്കാന്‍ കൂടി യുള്ള അവസരമാണ് ഈ ദിവ സം.

സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയുമില്ലാതെ, നരകതു ല്യ ജീവിതം നയിച്ചവരാണ് ദലിത് സമൂഹം. ഇവരുടെ അവകാശങ്ങള്‍ ക്കായി സമരങ്ങള്‍ സംഘടി പ്പിക്കാന്‍ അയ്യങ്കാളി മുന്നിട്ടിറങ്ങി. ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി യാത്രയും കല്ലുമാല സമരവും ഭൂപ്രഭുക്കന്മാരെ പ്രകോപിപ്പിച്ചു. ദലിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതിനെതി രെയും കര്‍ഷകത്തൊഴിലാളികള്‍ക്ക് വേതനവര്‍ധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വ ത്തില്‍ നടന്ന കര്‍ഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ തൊഴില്‍സമരം കൂടിയാണ്.

അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട ജനതക്ക് വിലക്കുകളില്ലാതെ സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങ ളുടെ പങ്ക് ചെറുതല്ല. ഐതിഹാസികമായ ഇത്തരം ധീര പോരാട്ടങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്. കേരളം നേടിയ സാമൂഹി ക പുരോഗതിക്ക് ഈ സമരങ്ങളുടെ പിന്‍ബലമുണ്ട്.

നവലിബറല്‍ സാമ്പത്തിക നയങ്ങളും വര്‍ഗീയ രാഷ്ട്രീയവും ജനജീവിതത്തെ പ്രതിസന്ധികളിലേ ക്ക് തള്ളിവിടുകയാണിന്ന്. ജനപക്ഷ രാഷ്ട്രീയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിനേ ഈ വെല്ലുവിളികളെ പ്രതിരോധിക്കാനാവൂ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ സമീപനങ്ങള്‍ ഈ പു രോഗമന നിലപാടുകളെ പ്രതിഫലിപ്പിക്കുന്നു. സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വ ത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ ഇനിയുമേറെ ഉയര്‍ത്തേണ്ടതുണ്ട്. മഹാത്മാ അയ്യങ്കാളി യുടെ ആവേശമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അതിനുള്ള പ്രചോദനമായി തീരട്ടെ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

7 months ago

This website uses cookies.