News

കൊടുംചൂടില്‍ ആശ്വാസം; സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്ത മാക്കുന്നത്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍ നേരിയ വേനല്‍ മഴയുണ്ടാകും. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവ സ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍ നേരിയ വേനല്‍ മഴയുണ്ടാകും. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും മഴയു ണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരി ക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ചൂടില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസായിരുന്ന ചൂട് 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പാലക്കാട്, കോട്ടയം, കോഴിക്കോട്, പുനലൂര്‍ എ ന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്.

മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ കൊടുംചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്. കേരളത്തിലെ ചില ഭാഗ ങ്ങളില്‍ അനുഭവപ്പെടുന്ന താപനില 54 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ 35-37 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്ന തെങ്കിലും അനുഭവപ്പെടുന്ന യഥാര്‍ഥ താപനില 54 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്.

അന്തരീക്ഷ താപനിലയുടെയും ആര്‍ദ്രതയുടെയും സംയോജിത ഫലത്തില്‍ ഒരാള്‍ അനുഭവിക്കുന്ന താ പത്തിലേക്കുള്ള ഒരു പോയിന്ററാണ് ഹീറ്റ് ഇന്‍ഡക്‌സ്. പല വിക സിത രാജ്യങ്ങളും പൊതുജനാരോഗ്യ മു ന്നറിയിപ്പുകള്‍ നല്‍കുന്നതിന് ‘അനുഭവപ്പെടുന്ന താപനില’ രേഖപ്പെടുത്താന്‍ ഹീറ്റ് ഇന്‍ഡക്‌സ് ഉപയോ ഗിക്കുന്നു. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) കണക്ക നുസ രിച്ച്, തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ ചില പ്ര ദേശങ്ങളിലും 54 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു താപനില.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.