Kerala

കൈയിലെ പ്ലാസ്റ്റര്‍ വ്യാജമെന്ന തരത്തില്‍ പ്രചാരണം; സച്ചിന്‍ ദേവിനെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി കെ കെ രമ

സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ ദേവിനെതിരെ കെ കെ രമ പരാതി നല്‍കിയത്. നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെ തിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്ന് കെകെ രമ ആ രോപിച്ചു.

തിരുവനന്തപുരം: സച്ചിന്‍ ദേവ് എംഎല്‍എയ്ക്ക് എതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കി കെ കെ രമ. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ ദേവിനെതിരെ കെ കെ രമ പരാതി നല്‍കിയത്. നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്ന് കെ കെ രമ ആരോപിച്ചു.

നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ തന്റെ കൈക്ക് പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നുവെ ന്നുമാണ് പരാതി. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കെകെ രമ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു എംഎല്‍എ മറ്റൊരു എംഎല്‍എക്കെ തിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നത്.

തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാര ണം നടത്തുകയാണ് ചെയ്യുന്നതെന്ന് കെകെ രമ ആരോപിച്ചു. ജന റല്‍ ആശുപത്രിയില്‍ ആണ് താന്‍ ചികിത്സ തേടിയത്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ത്ത് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കെകെ രമ ആരോപിച്ചു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.