Kerala

നോര്‍ക്ക – കേരള ബാങ്ക് പ്രവാസി ലോണ്‍ മേള മാര്‍ച്ച് 20 ന് ഇടുക്കിയില്‍

നോര്‍ക്ക റൂട്ട്‌സും കേരളാ ബാങ്കും സംയുക്തമായി മാര്‍ച്ച് 20-ന് പ്രവാസി ലോണ്‍മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാ ന സര്‍ക്കാര്‍ നോര്‍ക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജെക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് ലോണ്‍ മേള.

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരളാ ബാങ്കും സം യുക്തമായി മാര്‍ച്ച് 20-ന് പ്രവാസി ലോണ്‍മേള സംഘടിപ്പി ക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുന രധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജെക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് ലോണ്‍ മേള.

ഇടുക്കി ചെറുതോണി കേരളാ ബാങ്ക് സി പി.സി (ക്രെഡിറ്റ് പ്രോസ്സസിങ് സെന്റര്‍) കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന മേള രാവിലെ 10 ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈ സ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാട നം ചെയ്യും. ചടങ്ങില്‍ കേരളാ ബാങ്ക് ഡയറക്ടര്‍ കെ.വി ശശി അധ്യക്ഷത വഹിക്കും. നോര്‍ക്ക റൂട്ട്‌സ് പുന രധിവാസപദ്ധതി സംബന്ധിച്ച് സി. ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസിസംരംഭകര്‍ നോര്‍ക്ക റൂട്ട്‌സ് ഔദ്യോഗിക വെബ്ബ്‌സൈറ്റായ www. norkaroots.org hgntbm  വഴിയോ +91-7736917333 എന്ന വാട്ട്‌സ് ആപ്പ് നമ്പര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവു ന്നതാണ്. മേള നടക്കുന്ന വേദിയില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വര്‍ക്ക് മുന്‍ഗണന ലഭിക്കും.

രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്പോ ര്‍ട്ട് കോപ്പിയും,രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ,ആധാര്‍,പാന്‍കാര്‍ഡ് ,ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ് ,പദ്ധതി വിശദീകരണം ,പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം പങ്കെടുക്കാ വുന്നതാണ് .

പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യ മായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യ ത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പ ദ്ധതി വഴി അപേ ക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.