Kerala

100 കോടി രൂപ പിഴയടയ്ക്കാനുള്ള സാമ്പത്തികശേഷി ഇല്ല, അപ്പീല്‍ പോകും; കൊച്ചി മേയര്‍

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോ ര്‍പറേഷന് 100 കോടി പിഴയിട്ട സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍. നിലവിലെ സാഹചര്യത്തില്‍ 100 കോടി രൂപ പിഴ അട യ്ക്കാനാകില്ല. ട്രിബ്യൂണല്‍ വിശദമായ വാദം കേട്ടിട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി : ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേ ഷന് 100 കോടി പിഴയിട്ട സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ എം.അനില്‍ കു മാര്‍. നിലവിലെ സാഹചര്യത്തില്‍ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. ട്രിബ്യൂണല്‍ വിശദമായ വാദം കേട്ടിട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരവില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. 2012 മുതല്‍ നിലവിലുള്ള പ്ലാന്റിന്റെ അപര്യാപ്തത ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കോര്‍ പ്പ റേഷന്‍ പാലിക്കും. പരസ്പരം പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല. പുതിയ തലത്തിലേയ്ക്ക് കാര്യങ്ങള്‍ ചെയ്യു കയാണ് വേണ്ടത്. എല്ലാം കോര്‍പ്പറേഷന്‍ ആത്മാര്‍ത്ഥമായും ഉത്തരവാദിത്തപരമായും ചെയ്യുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബ്രഹ്‌മപുരം തീപിടിത്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ?ഗുരുതര വീഴ്ചയാണ് സംഭ വിച്ചതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. പിഴയായി ചുമത്തിയ 100 കോടി രൂപ ഒരു മാസ ത്തിനുള്ളില്‍ അടയ്ക്കണമെന്നാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. വായുവില്‍ മാരകമായ വിഷ പദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം. ദുരന്തം മൂലം ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക ഉപയോഗിക്കണമെന്നും ബ്രഹ്‌മ പുരത്ത് കൃത്യമായ പ്ലാന്റ് വേണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ, ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനെ രൂ ക്ഷമായി വിമര്‍ശിച്ചിരുന്നു. മാലിന്യ പ്ലാന്റിന്റെ തീപിടിത്തം സംസ്ഥാന സര്‍ക്കാരിന്റെ ഭരണനി ര്‍വഹണ ത്തില്‍ ഉണ്ടായ ഗുരുതരമായ വീഴ്ചയാണെന്നായിരുന്നു ട്രിബ്യൂണലിന്റെ വിമര്‍ശനം. തുടര്‍ന്ന്, ബ്രഹ്‌മപു രം തീപിടിത്തവുമായി ബന്ധപ്പെട്ട് ട്രിബ്യൂണല്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. തീപിടിത്തവു മായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

കഴിഞ്ഞ ദിവസം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോ?ഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തും, തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമി നില്‍ കേസ് പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേ ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.