കേരള പോലീസിന് റോട്ടറി ഇന്‍റെര്‍നാഷണല്‍ വക 5000 പി.പി.ഇ കിറ്റുകള്‍
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റോട്ടറി ഇന്‍റെര്‍നാഷണല്‍ 5000 പി.പി.ഇ കിറ്റുകള്‍ നല്‍കും. ഫെയ്സ് ഷീല്‍ഡ് ഉള്‍പ്പെടെയുള്ള കിറ്റുകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് വിതരണം ചെയ്യുക. ഇതിന്‍റെ ആദ്യപടിയായി 600 കിറ്റുകള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ റോട്ടറി ഇന്‍റെര്‍നാഷണല്‍ പ്രവര്‍ത്തകരില്‍ നിന്ന് ഏറ്റുവാങ്ങി.
റോപ്പ് (റോട്ടറി പോലീസ് എന്‍ഗേജ്മെന്‍റ്) എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ ലഭിക്കുന്ന കിറ്റുകള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള പൊന്നാനിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി തെരുവില്‍ വാഹനപരിശോധന നടത്തിയിരുന്ന സമയത്ത് റോട്ടറി ഇന്‍റെര്‍നാഷണല്‍ പ്രവര്‍ത്തകര്‍ പോലീസിന് ആവശ്യമായ ഭക്ഷണവും വെള്ളവും സൗജന്യമായി എത്തിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.
25 ലക്ഷം രൂപ വിലമതിക്കുന്ന കിറ്റുകള്‍ പോലീസിന് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സുരേഷ് മാത്യൂ, ജനറല്‍ കോര്‍ഡിനേറ്റര്‍ ജിഗീഷ് നാരായണന്‍ എന്നിവര്‍ ചടങ്ങില്‍ അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…