News

38,900 കോടി രൂപയുടെ ആയുധങ്ങളും വിമാനങ്ങളും നിർമ്മിക്കാനും വാങ്ങാനും കേന്ദ്ര സമിതി തീരുമാനം

രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌ നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ്‌ അക്വിസിഷൻ കൗൺസിൽ(ഡിഎസി) ഇന്ത്യൻ സായുധ സേനക്കാവശ്യമായ വിവിധ പ്ലാറ്റ്‌ഫോമുകളുടെയും ഉപകരണങ്ങളുടെയും മൂലധന ഏറ്റെടുക്കലിന്‌  അംഗീകാരം നൽകി. ഏകദേശം 38900 കോടി രൂപയുടെ നിർദേശങ്ങൾക്കാണ്‌ അംഗീകാരം  നൽകിയത്‌.
തദ്ദേശീയമായി രൂപകൽപ്പന ചെയ്‌തതും വികസിപ്പിച്ചതുമായതിന്‌ പ്രാധാന്യം കൊടുത്ത ഇവയിൽ ഇന്ത്യൻ വ്യവസായരംഗത്തുനിന്ന് 31,130 കോടി രൂപയുടേത്‌ ഉൾപ്പെടുന്നു. വിവിധ ഇടത്തരം ചെറുകിട സംരംഭങ്ങളുടെ പങ്കാളിത്തത്തോടെ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിലുൾപ്പെടുന്ന ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഇത്തരം ചില പദ്ധതികളിലെ തദ്ദേശീയ പങ്കാളിത്തം പദ്ധതി ചെലവിന്റെ 80 ശതമാനം വരെയാണ്. ഇവയിൽ അധികവും പ്രതിരോധ ഗവേഷണ കൗൺസിലിന്റെ ( ഡിആർഡിഒ) തദ്ദേശീയമായ  സാങ്കേതിക വിദ്യാ കൈമാറ്റം  വഴി സാധ്യമാകുന്നതാണ്‌.
പുതിയ  മിസൈൽ സംവിധാനം വാങ്ങുന്നതും/ അധികമായി ഉള്‍പ്പെടുത്തുന്നതും മൂന്നു സേനകളുടെയും പ്രഹരശേഷി വർധിപ്പിക്കും. നിലവിലുള്ള ആയുധശേഖരത്തിലേക്ക് 1,000 കിലോമീറ്റർ ദൂര പരിധിയുള്ള ദീര്‍ഘ ദൂര ഭൂതല മിസൈൽ സംവിധാനം കൂട്ടിചേർക്കുന്നത് നാവികസേനയുടെയും വ്യോമസേനയുടെയും ആക്രമണ ശേഷി വർദ്ധിപ്പിക്കും.
അതുപോലെ തന്നെ കാഴ്‌ച പരിധിക്ക്‌ അപ്പുറം ശേഷിയുള്ള അസ്‌ത്ര മിസൈലുകൾ നാവികസേനയുടെയും വ്യോമസേനയുടെയും ആക്രമണ ശേഷിയെ വളരെയധികം വർദ്ധിപ്പിക്കും.
വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ വർധിപ്പിക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിച്ചു കൊണ്ട് 21 മിഗ്‌ -29  വിമാനങ്ങൾ വാങ്ങുന്നതിനും നിലവിലുള്ള 59 മിഗ്‌ -29 വിമാനങ്ങൾ‌ നവീകരിക്കുന്നതിനും 12 എസ്‌യു -30 എം‌കെ‌ഐ വിമാനങ്ങൾ‌ വാങ്ങുന്നതിനും ഡി‌എസി അംഗീകാരം നൽകി.
റഷ്യയിൽ നിന്നു മിഗ്‌ 29 വാങ്ങുന്നതിനും നവീകരണത്തിനും 7,418 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കുന്നു.
എസ്‌യു -30 എം‌കെ‌ഐ 10,730 കോടി രൂപ ചെലവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്ന് വാങ്ങും.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.