Opinion

ഈര്‍ക്കില്‍ പാര്‍ട്ടികളുടെ ബാലിശമായ തലക്കനം

എഡിറ്റോറിയല്‍

ജോസ്‌ കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം കേരള രാഷ്‌ട്രീയത്തിലെ ഈക്കിലി പാര്‍ട്ടികളുടെ സാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കാണ്‌ വഴിവെച്ചിരിക്കുന്നത്‌. ഇത്തരം പാര്‍ട്ടികള്‍ക്ക്‌ മുന്നണികളില്‍ ലഭിക്കുന്ന അമിത പ്രാധാന്യവും അനര്‍ഹമായ പ്രാതിനിധ്യവും അവയ്‌ക്കില്ലാത്ത വിലപേശല്‍ മൂല്യമാണ്‌ നല്‍കുന്നത്‌.

ഇത്‌ ഏതെങ്കിലും ഒരു മുന്നണിയില്‍ മാത്രം കാണുന്ന കാര്യമല്ല. എല്‍ഡിഎഫിലും ഇതേ അവസ്ഥയുണ്ട്‌. ബാലകൃഷ്‌ണ പിള്ളയെ മുന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിലനിര്‍ത്തിയിരിക്കുന്നത്‌ ഉദാഹരണം. ഒരു മണ്‌ഡലത്തില്‍ മാത്രം നിര്‍ണായക ശക്തിയെന്ന്‌ പറയാവുന്ന പാര്‍ട്ടികള്‍ക്ക്‌ പോലും മുന്നണികളില്‍ അമിത പ്രാതിനിധ്യമാണ്‌ ലഭിക്കുന്നത്‌.

ഈ പാര്‍ട്ടികള്‍ പ്രകടിപ്പിക്കുന്ന വിട്ടുവീഴ്‌ചയില്ലായ്‌മയും വാശിയും അവയുടെ രാഷ്‌ട്രീയ ബാലിശത്വത്തെ എടുത്തു കാട്ടുന്നതാണ്‌. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധികാര കൈമാറ്റം എന്ന ഒത്തുതീര്‍പ്പ്‌ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന്‌ പുറത്താക്കിയത്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറയുന്നത്‌ മുന്നണിയില്‍ നിന്ന്‌ പുറത്താക്കിയെന്ന്‌ പറയുന്നത്‌ ശരിയല്ലെന്നും മുന്നണിയില്‍ നിന്ന്‌ മാറ്റിനിര്‍ത്തുക മാത്രമാണ്‌ ചെയ്‌തതെന്നും കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അധികാരം കൈമാറ്റം നടപ്പിലാക്കിയാല്‍ അവര്‍ക്ക്‌ മുന്നണിയിലേക്ക്‌ തിരിച്ചെത്താമെന്നുമാണ്‌. എന്നിട്ടും ആ പാര്‍ട്ടി കാണിക്കുന്ന വാശിയും ബലംപിടുത്തവും അവര്‍ക്കില്ലാത്ത വിലപേശല്‍ മൂല്യം ഉണ്ടെന്ന്‌ ഭാവിച്ചാണ്‌.

കെ.എം.മാണി അന്തരിക്കുന്നതിന്‌ മുമ്പ്‌ അദ്ദേഹം സ്ഥിരമായി ജയിച്ചുപോന്ന പാലനിയമസഭാ മണ്‌ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ ഉണ്ടായ തോല്‍വി കേരള കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിക്ക്‌ സ്വാധീനമുണ്ടെന്ന്‌ കരുതപ്പെട്ടിരുന്ന സ്ഥലങ്ങളില്‍ പോലും അത്‌ ഇല്ലാതാവുകയാണെന്നാണ്‌ വ്യക്തമാക്കുന്നത്‌. ആ പാര്‍ട്ടിയുടെ അന്തസ്സില്ലായ്‌മയ്‌ക്കും രാഷ്‌ട്രീയമായ അപക്വതക്കും ജനങ്ങള്‍ കൊടുത്ത മറുപടിയായിരുന്നു പാലയിലെ തിരഞ്ഞെടുപ്പ്‌ ഫലം. എന്നിട്ടും അതില്‍ നിന്നൊന്നും യാതൊരു പാഠവും പഠിച്ചിട്ടില്ലെന്ന്‌ തെളിയിക്കുകയാണ്‌ ആ പാര്‍ട്ടിയുടെ ബാലിശമായ നിലപാടുകള്‍.

മുന്നണി രാഷ്‌ട്രീയത്തിന്റെ ആനുകൂല്യത്തിലാണ്‌ പല ഈര്‍ക്കില്‍ പാര്‍ട്ടികളും അവരുടെ നേതാക്കളും പിഴച്ചുപോകുന്നത്‌. വിവിധ കോര്‍പ്പറേഷനുകളും മറ്റും ഭരിക്കുന്നവരുടെ പട്ടികയെടുത്താല്‍ ഇക്കാര്യം ബോധ്യമാകും.

ഇപ്പോഴത്തെ പിണക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുള്ളതാണ്‌. തങ്ങള്‍ക്ക്‌ കഴിഞ്ഞ പ്രാവശ്യം മത്സരിച്ച അത്രയും സീറ്റുകള്‍ വേണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം മുന്നണിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ പിന്തുണക്കാമെന്ന്‌ മുസ്ലിം ലീഗ്‌ ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട്‌ പിന്‍മാറി.

കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം പുറത്തായാല്‍ രാജ്യസഭാ സീറ്റ്‌ തങ്ങള്‍ക്കെടുക്കാമെന്ന ആഗ്രഹമാണ്‌ കോണ്‍ഗ്രസിനുള്ളത്‌. ജോസഫ്‌ വിഭാഗത്തിന്‌ മാണി ഗ്രൂപ്പ്‌ പുറത്തായാല്‍ കേരള കോണ്‍ഗ്രസ്‌ കഴിഞ്ഞ പ്രാവശ്യം മത്സരിച്ച അത്രയും സീറ്റുകള്‍ ആവശ്യപ്പെടാനും കഴിയും. സോണിയാഗാന്ധി കൂടി കൈവിട്ട സാഹചര്യത്തിലാണ്‌ മാണി ഗ്രൂപ്പ്‌ കോട്ടയം ജില്ലാ പഞ്ചായത്ത്‌ വിട്ടുകൊടുക്കാതിരുന്നത്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.