നേരിയ ഭൂരിപക്ഷത്തിലെങ്കിലും യുഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. കെപിസിസി നേതൃത്വം ഈ വിവരം ഹൈ ക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ വലിയ പരാജയമാണ് മുന്നണിക്ക് സ്ംസ്ഥാനത്ത് നേരിടേണ്ടിവന്നത്
ന്യൂഡല്‍ഹി : കേരളത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ഉണ്ടായ വലിയ തോല്‍വി പാര്‍ട്ടി ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചു. നേരിയ ഭൂരിപക്ഷത്തിലെങ്കിലും യുഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. കെപിസിസി നേതൃത്വം ഈ വിവരം ഹൈ ക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ വലിയ പരാജയമാണ് മുന്നണിക്ക് സ്ംസ്ഥാനത്ത് നേരിടേണ്ടിവന്നത്. അതേസമയം കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യം കൂടുതല്‍ ശക്തമാകും. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന് ഒരു വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഈ ആവശ്യം ശക്തമാക്കാനുള്ള ആലോചനയിലായിരുന്നു നേതാക്കളായ കെ മുരളീധരനും കെ സുധാകരനും. എന്നാല്‍ നേതാളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പാര്‍ട്ടിക്കും മുന്നണിക്കും ദയനീയ പരാജയമാണ് സംസ്ഥാനത്ത് നേരിടേണ്ടി വന്നത്.
രാഹുല്‍ ഗാന്ധി നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയെങ്കിലും പ്രതിക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. രാഹുല്‍ നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്കും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. മിക്ക മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും റോഡ് ഷോയും പ്രചാരണങ്ങളും നടത്തി. എന്നാല്‍ പാര്‍ട്ടി ദേശീയ നേതാക്കളുടെ പ്രചാരണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നത് ഹൈക്കമാന്‍ഡിനെ അത്ഭുതപ്പെടുത്തി. രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങളും വോട്ടര്‍മാര്‍ കണക്കിലെടുത്തില്ല.
സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടന സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടെന്നാണ് ഹൈക്കമാഡിന്റെ വിലയിരുത്തല്‍. പ്രതിപക്ഷമെന്ന നിലയിലുള്ള പ്രവര്‍ത്തനവും പരാജയമാണെന്നാണ് എഐസിസി യുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ ദയനീയ പരാജയം സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന ആവശ്യത്തിന് കൂടുതല്‍ ശക്തപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.