Columns

കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയ വിധിയെഴുത്ത് ; ബംഗാളിലും അസമിലും കനത്ത പ്രഹരം, കേരളത്തില്‍ തിരിച്ചടി

കേരളം, അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് കനത്ത തിരിച്ചടിയായി. ഏക പ്രതിക്ഷയുണ്ടായിരുന്ന കേരളവും കൈവിട്ടതോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ്. കേരളം, അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് കനത്ത തിരിച്ചടിയായി. ഏക പ്രതിക്ഷയുണ്ടായിരുന്ന കേരളവും കൈവിട്ടതോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 200 സീറ്റുകളിലധികം നേടി മൂന്നാമതും അധികാരത്തിലെത്തി. 95 മുതല്‍ 105 വരെ സീറ്റുകള്‍ ബിജെപി നേടിയേക്കുമെന്നുമാണ് ഫലസൂചനകള്‍. ബംഗാളില്‍ ചിത്രത്തില്‍ വരാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ എല്ലാ സര്‍വേകളും ഡിഎംകെ-ഇടത്-കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. 234 ല്‍ 175-195 സീറ്റുകള്‍ വിജയിക്കുമെന്നായിരുന്നു പ്രവചനം. ഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും എക്സിറ്റ് പോളുകള്‍ പ്രവചിച്ചപോലെ ആയിരുന്നില്ല അവരുടെ പ്രകടനം. നിലവിലെ ലീഡ് അനുസരിച്ച് 137 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നിലാണ്.

കേരളത്തില്‍ ഭരണ തുടര്‍ച്ചയോടെ സംസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കാനായത്. 99 സീറ്റില്‍ എല്‍ഡിഎഫും 41 സീറ്റില്‍ യുഡിഎഫും സിറ്റിംങ് സ് സീറ്റ് പോലും നിലനിര്‍ത്താനാവാതെ ബിജെപിയും ദയനീയമായി പരാജയപ്പെട്ടു.

അസമില്‍ 126 സീറ്റുകളില്‍ 83 എണ്ണത്തിലും ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് ഇവിടെ 42 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. പുതുച്ചേരിയില്‍ എന്‍ആര്‍സി സഖ്യം പകുതിയില്‍ 12 ലീഡുകളുമായി മുന്നേറുകയാണ്. കോണ്‍ഗ്രസ് നാല് സീറ്റില്‍ മാത്രമാണ് മുന്നില്‍.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.