കേരളത്തിന് പുറത്തു നിന്ന് വന്ന 2384 പേർ ഇതുവരെ കോവിഡ് പോസിറ്റീവായി
ഇതിൽ 1489 പേർ വിദേശത്തു നിന്നും 895 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറത്താണ് കൂടുതൽ പേർ പോസിറ്റീവായത്, 289 പേർ. പാലക്കാട് 285 ഉം കണ്ണൂരിൽ 261ഉം പേർ പോസിറ്റീവായി. കേരളത്തിന് പുറത്തു നിന്ന് വന്നവരിൽ ഏറ്റവും കുറവ് വയനാട്, ഇടുക്കി ജില്ലകളിലാണ്, 49 പേർ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളതിൽ കൂടുതൽ പോസിറ്റീവ് കേസുകൾ വന്നത് മഹാരാഷ്ട്രയിൽ നിന്നാണ്, 407 പേർ. തമിഴ്‌നാട്ടിൽ നിന്ന് വന്ന 181 പേർക്കും ഡൽഹിയിൽ നിന്നെത്തിയ 136 പേർക്കും രോഗം സ്ഥിരീകരിച്ചു.
കേരളത്തിന് പുറത്തു നിന്ന് ഇതുവരെ 4,99,529 പേരാണ് വന്നത്. ഇതിൽ 3,14,094 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 1,85,435 പേർ വിദേശത്തു നിന്നുമാണെത്തിയത്. 3,40,996 പുരുഷൻമാരും 1,58,417 വനിതകളുമാണ് വന്നത്.
ആഭ്യന്തര യാത്രക്കാരിൽ 64.35 ശതമാനം പേർ റെഡ്‌സോൺ ജില്ലകളിൽ നിന്നാണ് എത്തിയത്. ഇതിൽ ഭൂരിഭാഗവും റോഡ് മാർഗമാണ് വന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ എത്തിയിരിക്കുന്നത്, 51,707 (16.46 ശതമാനം). കണ്ണൂരിൽ 49,653 പേരും എറണാകുളത്ത് 47990 പേരും എത്തി. ഏറ്റവും കുറവ് ആളുകൾ എത്തിയത് വയനാടാണ്, 12,652.
തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ പേർ വന്നത്. 97,570 പേർ എത്തി. കർണാടകയിൽ നിന്ന് 88031 പേരും മഹാരാഷ്ട്രയിൽ നിന്ന് 47970 പേരും വന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ യു. എ. ഇയിൽ നിന്നാണ് കൂടുതൽ പേർ വന്നത്, 89749 പേർ. സൗദി അറേബ്യയിൽ നിന്ന് 25,132 പേരും ഖത്തറിൽ നിന്ന് 20,285 പേരും വന്നു. കേരളത്തിന് പുറത്തു നിന്ന് വന്നതിൽ 2553 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.