കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോവളത്ത് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കും. ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള ഏഴു പ്രമുഖ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കും ഒപ്പം ഇന്ത്യയിലെ 14 പ്രമുഖ ബാന്‍ഡുകളും സംഗീതപരിപാടികള്‍ അവതരിപ്പിക്കും.
കൊച്ചി: കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോ വളത്ത് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കും. ഇന്ത്യ യ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കും ഒപ്പം ഇന്ത്യയിലെ 14 പ്രമുഖ ബാന്‍ഡുകളും സംഗീത പരി പാടികള്‍ അവതരിപ്പിക്കും. ഇന്‍ഡീ സംഗീതത്തിന്റെ രാജ്യാന്തരജിഹ്വയായ ലേസീ ഇന്‍ഡീ മാഗസീ നിന്റെ സഹകരണത്തോടെയാണ് ഇന്റര്‍നാഷണല്‍ ഇന്‍ഡീ മൂസിക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കു ന്നത്.
മ്യൂസിക് ബാന്‍ഡുകള്‍ സ്വന്തമായി ഗാനങ്ങള്‍ രചിച്ചു സംഗീതം പകര്‍ന്ന് സുസജ്ജമായ വാദ്യോപക രണ, ശബ്ദപ്രകാശവിതാന സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സംഗീതമാണ് ഇന്‍ഡീ മ്യൂസിക്. രാജ്യത്തുതന്നെ ആദ്യത്തെതും പ്രമുഖവുമായ മേളയാണ് ഐ.ഐ.എം.എഫെന്ന് സംഘാടകര്‍ പറഞ്ഞു.
റോക് സംഗീതേതിഹാസം എറിക് ക്ലാപ്ണിന്റെ അനന്തരവന്‍ യു.കെയിലെ വിഖ്യാതനായ വില്‍ ജോണ്‍സ്, അമേരിക്കയിലെ ജനപ്രിയ ഹാര്‍ഡ് റോക്ക് ഗായകന്‍ സാമി ഷോഫി, ബ്രിട്ടിഷ് ബാന്‍ഡാ യ റെയ്ന്‍, മലേഷ്യയില്‍നിന്നു ലീയ മീറ്റ, പാപ്പുവ ന്യൂ ഗിനിയില്‍നിന്ന് ആന്‍സ്ലോം സിംഗപ്പൂരി ലെ രുദ്ര, ഇറ്റലിയില്‍നിന്ന് റോക് ഫ്ലവേഴ്സ എന്നീ ബാന്‍ഡുകളും ഗായകരുമാണ് എത്തുന്നത്. അന്താ രാഷ്ട്രപുരസ്‌ക്കാരങ്ങള്‍ നേടിയ ഏറെ ആസ്വാദകരുള്ള ഗായകരാണിവര്‍.
ഇന്ത്യന്‍ ബാന്‍ഡുകളായ മുംബൈയിലെ ഷെറീസ് ആര്‍ക്ലിഫ്, വെന്‍ ചായ് മെറ്റ് ടോസ്റ്റ്, ഹരീഷ് ശിവ രാമകൃഷ്ണന്റെ അഗം സ്‌ക്രീന്‍ 6, സിത്താര കൃഷ്ണകുമാറിന്റെ പ്രൊ ജക്ട് മലബാറിക്കസ, ഊരാളി, ജോ ബ് കുര്യന്‍, കെയോസ്, ലേസീ ജേ, ചന്ദന രാജേഷ്, താമരശേരി ചുരം, ഇന്നര്‍ സാന്ദ്രം, ദേവന്‍ ഏകാം ബരം എന്നിവയാണ് പങ്കെടുക്കുന്നത്.
ആകെ 21 ബാന്‍ഡ്. ദിവസം നാലും അഞ്ചും അവതരണങ്ങള്‍. വിദേശീയഗായകരുടെയും ഇന്‍ഡീ മ്യൂസിക്കിന്റെയും ധാരാളം ആരാധകരും പുറത്തുനിന്നു വരുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6 മു തല്‍ 10 വരെയാണു സംഗീതോത്സവം. വൈകിട്ട് 5 മുതല്‍ പ്രവേശിക്കാം. ബുക്ക് മൈഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജുമായി ബന്ധപ്പെട്ടും ടിക്കറ്റ് വാ ങ്ങാം. ബുക്കിങ് നവംബര്‍ 6ന് അവസാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.