Home

കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഫെസ്റ്റിവല്‍ ; മാറ്റുരയ്ക്കുന്നത് പതിനേഴു ഡോക്യൂമെന്ററികള്‍

ഇന്ത്യയില്‍ നിന്നുള്ളവയ്ക്കു പുറമെ ആസ്ട്രേലിയ,സ്‌പെയിന്‍, ഇറാന്‍, ബംഗ്ലാദേശ്, ഇം ഗ്ലണ്ട്, റഷ്യ തുടങ്ങി യ രാജ്യങ്ങളില്‍ നിന്നും ലഭിച്ച മുപ്പത്തിഒന്‍പതു ഡോക്യൂമെന്റ്ററി കളില്‍ നിന്നാണ് ഇരുപതു മിനുട്ടില്‍ കവിയാത്ത പതിനേഴു ഡോക്യൂമെന്ററികള്‍ പ്രാഥ മിക സെലെക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്

പാലക്കാട് : ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് പാലക്കാട് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ പതിനേഴു ഡോക്യൂമെന്ററികള്‍ മത്സ രവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യയില്‍ നിന്നുള്ളവയ്ക്കു പുറമെ ആസ്ട്രേലിയ, സ്‌പെയിന്‍, ഇറാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, റഷ്യ തുടങ്ങി യ രാജ്യങ്ങളില്‍ നിന്നും ലഭിച്ച മുപ്പത്തി ഒന്‍പതു ഡോക്യൂമെന്റ്ററികളില്‍ നിന്നാണ് ഇരുപതു മിനുട്ടില്‍ കവിയാത്ത പതിനേഴു ഡോക്യൂമെന്ററികള്‍ പ്രാഥമിക സെലെക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ഫെബ്രു വരി 20നു പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുന്ന ഡോക്യൂമെന്ററി മേളയില്‍ സൗജ ന്യമായി പ്രദര്‍ശിപ്പിക്കും.

ഓരോ ഡോക്യൂമെന്ററിയുടെയും പ്രദര്‍ശനത്തിനുശേഷം എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ഫോ റം ചര്‍ച്ചകള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് insightthecreativegroup@ gmail. com എന്ന ഇ-മെയിലിലോ 9446000373 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

തെരഞ്ഞെടുക്കുന്ന ചിത്രത്തിന് പതിനായിരം രൂപയും അവാര്‍ഡും സാക്ഷ്യപത്രവും

പ്രശസ്ത ചലച്ചിത്ര പ്രതിഭകള്‍ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ചിത്രത്തിന് പതിനായിരം രൂപയും കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ അവാര്‍ഡും, സാക്ഷ്യപത്രവും സമ്മാനമായി നല്‍ കും. മേളയില്‍ നിരവധി ചലച്ചിത്ര പ്രതിഭകള്‍ പങ്കെടുക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

17 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.