കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി പുനഃസംഘടി പ്പിച്ചതാ യി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ധി പ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനഃസം ഘടിപ്പിക്കാനുള്ള നിര്‍ദ്ദേ ശം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു
തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി പു നഃസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടി പ്പിക്കാനുള്ള ആന്റണി രാജുവിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍, മേഖലയില്‍ വൈദഗ്ധ്യമുള്ളവരെ മാത്രം ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെ ടെ പതിനഞ്ച് അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡാണ് നിലവിലുണ്ടായിരുന്നത്.
ഡയറക്ടര്‍ ബോര്‍ഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആര്‍ടിസി നിയമാവലി പ്രകാ രം ഏഴ് ഔദ്യോഗിക അംഗങ്ങളെയും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉള്‍പ്പെടുത്താ ന്‍ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നത്.
ഇതാണ് ഏഴ് വിദഗ്ധ അംഗങ്ങള്‍ മാത്രമുള്ള ഡയറക്ടര്‍ ബോര്‍ഡായി പുനഃസംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിസി എം ഡി, ധനവകുപ്പ് സെക്രട്ടറി, ഗതാഗത വകുപ്പ് സെക്രട്ടറി, ഗതാഗത കമ്മിഷണര്‍, നാറ്റ്പാക് ഡയറക്ടര്‍ എന്നിവരും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഗതാഗത ഹൈവേ മന്ത്രാലയം, റെയില്‍വേ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളും ഉള്‍പ്പെ ടുന്നതാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.