അബുദാബി : ഉഭയകക്ഷി നിക്ഷേപ കരാറിലെ നിബന്ധനകളിൽ യുഎഇ ക്ക് ഇന്ത്യ ഇളവു നൽകി. കഴിഞ്ഞ ഓഗസ്റ്റ് 31ന് നിലവിൽ വന്ന ഇന്ത്യ- യുഎഇ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) പ്രകാരമുള്ള പ്രാദേശിക തർക്കപരിഹാര കാലയളവ് 5 വർഷത്തിൽനിന്ന് 3 വർഷമാക്കിയാണ് കുറച്ചത്. അതോടെ, ഇന്ത്യയുടെ നിയമവ്യവസ്ഥകൾ അനുസരിച്ച് 3 വർഷത്തിനകം തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ യുഎഇക്ക് രാജ്യാന്തര കോടതിയെ സമീപിക്കാനാകും.
നിക്ഷേപകർക്കു തർക്കപരിഹാരം എളുപ്പമാക്കുന്ന തീരുമാനത്തിലൂടെ ഇന്ത്യ കൂടുതൽ നിക്ഷേപ സൗഹൃദമാകുമെന്നാണ് സൂചന. അതേസമയം, ഇന്ത്യയുടെ തീരുമാനങ്ങളെ വെല്ലുവിളിക്കുന്ന കേസുകളുടെ എണ്ണം ഈ ഇളവ് വരുന്നതോടെ വർധിച്ചേക്കുമെന്നു ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് അഭിപ്രായപ്പെട്ടു. തർക്കം രാജ്യാന്തരതലത്തിലേക്കു പോകുന്നത് ഇന്ത്യയ്ക്ക് കൂടുതൽ ചെലവു വരുത്തും. അതിനാൽ, എത്രയും വേഗം പ്രാദേശികമായി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് ഉചിതമെന്നും അവർ സൂചിപ്പിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.