ഷാർജ: വായനയുടെ പുതു ലോകം തുറന്നിടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിൽ നിന്ന് കവി റഫീഖ് അഹമ്മദ് ഔദ്യോഗിക ക്ഷണിതാവാകും. ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈശിയും മേളയിലെ അതിഥിയായിരിക്കും. നവംബർ ആറ് മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകമേള.
‘തുടക്കം ഒരു പുസ്തകം’ എന്നതാണ് ഈവർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ സന്ദേശം. മേളയുടെ എല്ലാദിവസവും രാവിലെ നടക്കുന്ന കവിയരങ്ങ് ഈവർഷത്തെ പ്രത്യേകതയായിരിക്കും. ആറ് ഭാഷകളിൽ നടക്കുന്ന കവിയരങ്ങിലാണ് മലയാളത്തിൽ നിന്ന് റഫീഖ് അഹമ്മദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുക.
പുസ്തകമേളയിൽ എത്തുന്ന പ്രത്യേക അതിഥികളിലാണ് ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈശിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്. 112 രാജ്യങ്ങളിലെ 2520 പ്രസാധകർ ഇത്തവണ പുസ്തമേളയിലുണ്ടാകും. 400 കൃതികൾ മേളയിൽ പ്രകാശനം ചെയ്യും. 1357 സാംസ്‌കാരിക പരിപാടികൾ മേളയിൽ നടക്കും.
63 രാജ്യങ്ങളിലെ 250 പേർ അതിഥികളാവും. മേളയുടെ മുന്നോടിയായി നടക്കുന്ന പ്രസാധക സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് 52 പ്രസാധകരുണ്ടാകും. കുട്ടികൾക്കായി പ്രത്യേക പരിപാടികൾ മേളയിലൊരുക്കും. ഭക്ഷണ പ്രേമികൾക്കായി ഷെഫ് കോർണറും, ശിൽപശാലകളും മേളയുടെ ആകർഷമായിരിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.