കുവൈത്ത് സിറ്റി : വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്‌ട്രേഷന്‍ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.മൊത്തം 76 ശതമാനം പേര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. എന്നാല്‍, 224,000 വിദേശികള്‍, 16, 000 കുവൈത്ത് സ്വദേശികള്‍, 88,000 ബെഡൂണുകള്‍ (പൗരത്വരഹിതര്‍) എന്നീവരടങ്ങുന്ന 24 ശതമാനം നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ല. 18 വയസ്സിന് മുകളില്‍ പ്രായപൂര്‍ത്തിയായ സ്വദേശി-വിദേശി ഉള്‍പ്പെടെ 25 ലക്ഷം ആളുകളുടെ ബയോമെട്രിക് റജിസ്‌ട്രേഷന്‍ വകുപ്പ് നടത്തിയിട്ടുണ്ടന്ന് വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഈദ് അല്‍-ഒവൈഹാന്‍ അറിയിച്ചു.
അനുവദിച്ചിട്ടുള്ള സമയത്തിന്റെ കാലാവധി നീട്ടില്ലെന്നും ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ബയോമെട്രിക്‌സ് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് 500 ദിനാര്‍ പിഴ ചുമത്താന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നുവെന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്.
എന്നാല്‍, ബയോമെട്രിക് നല്‍കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഒപ്പം, സര്‍ക്കാര്‍ സേവനങ്ങള്‍, റെസിഡന്‍സി പുതുക്കല്‍ തടയുമെന്നും വകുപ്പ് മേധാവി പ്രദേശിക ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒൻപത് കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്.കുവൈത്ത് സ്വദേശികള്‍ക്കുള്ള സമയപരിധി സെപ്റ്റംബര്‍ 30-ന് അവസാനിച്ചിരുന്നു. തുടര്‍ന്നും ബയോമെട്രിക് നടത്താത്തവരുടെ സര്‍ക്കാര്‍ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകള്‍ തടഞ്ഞിട്ടുമുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.