Breaking News

കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കമാകും

കുവൈത്ത്‌ സിറ്റി : ദേശീയ-വിമോചന ദിനാഘേഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കം കുറിക്കും. ഫെബ്രുവരി 25, 26 ആണ് ദേശീയ–വിമോചന ദിനങ്ങള്‍. രാജ്യം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്റെ ഓര്‍മദിനങ്ങളാണ്.ആഘോഷത്തിന്റെ ഭാഗമായി ബയാന്‍ പാലസില്‍ അമീര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ തുടക്കമാകുന്നത്. തുടര്‍ന്ന് എല്ലാ ഗവര്‍ണറ്റേുകളടെ ആസ്ഥാനത്തു ഗവര്‍ണര്‍മാര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ നാളുകളുടെ വരവ് അറിയിക്കും. ഫെബ്രുവരി പൊതുവേ ആഘോഷങ്ങളുടെ നാളുകളാണ് കുവൈത്തില്‍. ‘ഹലാ ഫെബ്രുവരി’ എന്ന പേരിലാണ് രാജ്യവ്യാപകമായി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. ഇക്കുറി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ‘യാ ഹാല’ ഷോപ്പിങ് ഫെസ്റ്റിവലും ആരംഭിച്ചിട്ടുണ്ട്.രാജ്യത്ത് ആദ്യമായി നടത്തുന്ന ‘യാ ഹാല’ ഷോപ്പിങ് ഫെസ്റ്റിവല്‍ മാര്‍ച്ച് 31 വരെ നടക്കും. സെലിബ്രേഷന്‍ ഓഫ് നാഷനല്‍ ഹോളിഡേഴ്‌സ് ആന്‍ഡ് ഒക്കേഷനല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് 70 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാളുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെ പത്ത് ദിനാറിന് പര്‍ച്ചേസ് ചെയ്താല്‍ ഒരു കൂപ്പണ്‍ ലഭിക്കും. ഇവയാണ് നറുക്കെടുക്കുന്നത്. 120 ആഡംബര കാറുകള്‍ ഉള്‍പ്പെടെ മൊത്തം 8 മില്യൽ ഡോളറിലധികം സമ്മാനതുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. 120 കാറുകള്‍ക്ക് 10 നറുക്കെടുപ്പാണുള്ളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.