കുവൈത്ത് സിറ്റി : കുവൈത്തിലെ തൊഴിൽ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന നിയമങ്ങളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ (പാം). തൊഴിലാളികളുടെ മാസ ശമ്പളം ഏഴാം തീയതിക്ക് മുൻപ് നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പാം മുന്നറിയിപ്പ് നൽകി.200ൽ അധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ പരിശീലനം നേടിയ നഴ്‌സിന്റെ മേൽനോട്ടത്തിൽ പ്രഥമശുശ്രൂഷാ സൗകര്യം ഒരുക്കണം. തൊഴിലാളികളുടെ പാർപ്പിട സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത്. കെട്ടിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സംഭരിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ അവരുടെ എണ്ണത്തിന് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും യഥാസമയം നടത്തേണ്ടതുണ്ട്.
സർക്കാർ കരാർ കമ്പനികൾ പാമിന്റെ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ സമൂഹമാധ്യമങ്ങളിലൂടെ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ജനുവരി അവസാനം പാർപ്പിട നിയമം ഭേദഗതി ചെയ്ത് ഒരു മുറിയിൽ പരമാവധി നാല് പേരെ മാത്രമേ താമസിപ്പിക്കാൻ അനുവദിക്കുകയുള്ളൂ എന്ന നിബന്ധന ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, താമസസൗകര്യം നൽകാത്ത സ്ഥാപനങ്ങൾ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനവും കുറഞ്ഞ ശമ്പള പരിധിക്ക് മുകളിൽ ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് വേതനത്തിന്റെ 15 ശതമാനം പ്രതിമാസ പാർപ്പിട അലവൻസായി നൽകണമെന്നും നിർദേശിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.