റിയാദ് : സൗദി അറേബ്യയിലെ നാല് പാരാമെഡിക്കൽ വിഭാഗ തൊഴിലുകളിൽ രണ്ടു ഘട്ടമായി സ്വദേശിവൽക്കരണം കർശനമാക്കുന്നു. ഏപ്രിൽ 17 മുതൽ എക്സ് റേ- റേഡിയോളജി, ലാബോറട്ടറി, ഫിസിയോതെറാപ്പി, ന്യൂട്രീഷ്യൻ എന്നീ ജോലികളിലാണ് ആദ്യഘട്ട സ്വദേശിവൽകരണം നടപ്പിലാക്കുന്നതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം വ്യക്തമാക്കിയത്.
ഈ മേഖലകളിൽ നിശ്ചിത എണ്ണം ജീവനക്കാരുടേയും വിദഗ്ധരുടെയും ഒഴിവുകൾ നിർബന്ധമായും സ്വദേശികൾക്കായി നീക്കിവച്ചിരിക്കുന്നത് പാലിക്കേണ്ടി വരും. പാരാമെഡിക്കൽ വിഭാഗമായ റേഡിയോളജി – എക്സറേ 65%, ലബോറട്ടറി വിഭാഗം 70% എണ്ണവും, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ രംഗത്തെ തൊഴിലുകളിൽ 70% സൗദി സ്വദേശികളെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നത്.
റിയാദ്, ജിദ്ദ, മക്ക, ദമാം, അൽകോബാർ എന്നീ 4 നഗരങ്ങളിലാണ് പ്രാഥമിക ഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഒക്ടോബർ 17 മുതൽ തുടങ്ങുന്ന അടുത്ത ഘട്ടത്തിൽ സൗദിയിൽ എല്ലായിടവും ഈ വിഭാഗത്തിൽ ഇത്തരത്തിലുള്ള സ്വദേശിവൽകരണം നടത്തും. ഒട്ടനവധി പ്രവാസി മലയാളികൾ ആരോഗ്യരംഗത്തെ പൊതു, സ്വകാര്യമേഖലകളിലെ ചെറുതും വലുതുമായ സ്ഥാപനങ്ങളിലെ അനുബന്ധ പാരമെഡിക്കൽ വിഭാഗങ്ങളിൽ വിദഗ്ധരായും ജീവനക്കാരും സേവനമനുഷ്ടിക്കുന്നുണ്ട്. ഈ മേഖലകളിൽ സ്വദേശിവൽകരണം കർശനമാക്കുന്നതോടെ തൊഴിൽ നഷ്ടമാകുമോ എന്ന ആശങ്കയും പ്രവാസികൾക്കിടയിൽ അലട്ടുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.